ബോംബുള്ളത് സി.പി.എമ്മിൽ: ചെന്നിത്തല

Friday 07 February 2025 1:27 AM IST

തിരുവനന്തപുരം: കോൺഗ്രസിലല്ല സി.പി.എമ്മിലാണ് ബോംബുള്ളത് മുഖ്യമന്ത്രി അതിനെ പേടിച്ചാൽ മതിയെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ ബോംബുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് അപ്പോൾ മറുപടി നൽകാതിരുന്നത് ആ വേദി അതിനുള്ളത് അല്ലാത്തതുകൊണ്ടാണ്. ടോൾ പിരിവുമായി സർക്കാർ മുന്നോട്ടു പോയാൽ മഞ്ഞക്കുറ്റികൾ പോലെ കേരളജനത ടോൾ ബൂത്തുകൾ പിഴുതെറിയും. ടോൾ പിരിവ് സർക്കാരിന്റെ വ്യാമോഹമാണ്. പാലക്കാട്ടെ ഡിസ്റ്റിലറിയുമായി മുന്നോട്ടു പോകുമെന്ന സർക്കാർ തീരുമാനം ജനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിന്റെ ധൈര്യത്തിലാണ് എന്തുവന്നാലും പ്ളാന്റ് സ്ഥാപിക്കുമെന്ന് ഒയാസിസ് കമ്പനി പറയുന്നത്. സർക്കാർ നിലപാടിനെതിരെ ശക്തമായി മുന്നോട്ടു പോകും. വിദേശ സർവകലാശാല തുടങ്ങും മുമ്പ് ടി.പി. ശ്രീനിവാസനോട് മുഖ്യമന്ത്രി മാപ്പു ചോദിക്കണം. വിദേശ സർവകലാശാലകൾ കൊണ്ടുവരുന്നതിനോട് യു.ഡി.എഫിന് എതിർപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.