അടൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം
Friday 07 February 2025 6:45 AM IST
പത്തനംതിട്ട: അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. അടൂർ സ്വദേശികളായ അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അമലും നിശാന്തും സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ്.
അടൂരിൽ നിന്ന് പന്തളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ അമലിനെയും നിശാന്തിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.