വിഴിഞ്ഞത്തിനായി വമ്പൻ പ്രഖ്യാപനങ്ങളുമായി ബഡ്‌ജറ്റ്, പുതിയ കപ്പൽ നിർമ്മാണ ശാലയും; ഇനി തിരുവനന്തപുരം വേറെ ലെവൽ
Friday 07 February 2025 10:38 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ്. വിഴിഞ്ഞം തുറമുഖത്തിനെ പ്രധാന ട്രാൻഷിപ്പ്മെന്റ് തുറമുഖമാക്കുമെന്നാണ് പ്രഖ്യാപനങ്ങളിൽ പ്രധാനം. സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും. ഇതിന്റെ ഭാഗമായി വിഴിഞ്ഞം - കൊല്ലം - പുനലൂർ വികസന വളർച്ചാ ത്രികോണ പദ്ധതി (വികെപിജിടി) നടപ്പാക്കും. എൻ എച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744, എംസി റോഡ് , മലയോര തീരദേശ ഹൈവേ , റെയിൽപാതകൾ വികസിക്കുന്നതിന് ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം പദ്ധതി 2028ൽ പൂർത്തിയാക്കും. തെക്കൻ കേരളത്തിന് പുതിയ കപ്പൽ നിർമാണശാലയും ബഡ്‌ജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റ് പ്രഖ്യാപനങ്ങൾ
- കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. 2026ൽ പൂർത്തിയാക്കും.
- ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നൽകും.
- സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും.
- കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുകയാണ്.
- ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യം. വൈകാതെ സാക്ഷാത്കരിക്കും.ട
- കപ്പൽ നിർമാണത്തിനും സമുദ്ര ഗതാഗതത്തിനും കേന്ദ്ര സർക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തും.
- തെക്കൻ കേരളത്തിൽ കപ്പൽ നിർമാണശാല ആരംഭിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
- തീരദേശ വികസനത്തിന് 75 കോടി.