സൗജന്യമായി കുടിവെള്ള കണക്ഷൻ നേടാം, അതും പ്രതിമാസം 15000 ലിറ്റർ, ഇപ്പോൾ അപേക്ഷിക്കാം

Friday 07 February 2025 5:45 PM IST

തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം. നിലവിൽ ബി.പി.എൽ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ മുഖേന ബി.പി.എൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.