5.45 ലക്ഷം അനുവദിച്ചു
Saturday 08 February 2025 12:36 AM IST
പറവൂർ: മൂത്തകുന്നം ഗവ. എൽ.പി സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി 5.45 ലക്ഷം രൂപ അനുവദിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ തുക എം.എൽ.എയുടെ ആസ്തി സ്കീമിൽ നിന്ന് അനുവദിക്കും. അടുത്ത അദ്ധ്യയന വർഷത്തിന് മുമ്പ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.