ഇടപ്പാടി ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിൽ മഹാഗുരുപൂജ നടത്തി

Saturday 08 February 2025 1:01 AM IST

ശിവഗിരി : ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കോട്ടയം ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ ദിവസം ശിവഗിരിയിൽ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തി. ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവനാണ് പ്രതിഷ്ഠാ കർമ്മം നിർവഹിച്ചത്. ഗുരുദേവൻ ക്ഷേത്രത്തിലെത്തിയ വേളയിൽ ഉപവിഷ്ടനായിരുന്ന കസേര ഇവിടെ ഭക്തർക്ക് ദർശിക്കാനാകും. ഉത്സവങ്ങൾക്കു മുന്നോടിയായി വിവിധ ക്ഷേത്രങ്ങളിൽ നിന്നും എസ്.എൻ.ഡി.പി യോഗം ശാഖാ ഗുരുമന്ദിരങ്ങളിൽ നിന്നും ശിവഗിരിക്ക് തന്ത്രാവകാശമുള്ള ക്ഷേത്രങ്ങളിൽ നിന്നുമൊക്കെ മഹാഗുരുപൂജ നടത്തുക പതിവാണ്. കുടുംബയൂണിറ്റുകൾ, ഇതര ഗുരുദേവ പ്രസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയും പൂജയിൽ പങ്കുചേരുന്നുണ്ട്. വിവരങ്ങൾക്ക് :9447551499.