സംസ്ഥാന ബഡ്ജറ്റ് : റാന്നിയിൽ 19.5 കോടിയുടെ പദ്ധതികൾ

Saturday 08 February 2025 12:20 AM IST

റാന്നി : റാന്നി മണ്ഡലത്തിൽ 19.5 കോടി രൂപയുടെ പ്രവൃത്തികൾ ബഡ്ജറ്റിൽ ഇടംതേടി.

പെരുന്തേനരുവി ടൂറിസം പദ്ധതി : 7 കോടി

റാന്നി സ്കിൽ പാർക്ക് രണ്ടാംഘട്ടം : 2 കോടി

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം : 4 കോടി

ഡിപ്പോപ്പടി - ചെങ്ങറ മുക്ക് റോഡ് നവീകരണം : 2.5 കോടി

6 അംഗങ്കവാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ : 1 കോടി

വലിയ തോടിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ ഇന്നർ ബൈപ്പാസ് റോഡും പെരുനാട് മഠത്തുംമൂഴി - മഠത്തിൽകടവ് തോട് റിംഗ് റോഡും ബഡ്ജറ്റിൽ ഇടംപിടിച്ചു.

കടുമീൻചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിനും ബംഗ്ലാംകടവ് യു പി സ്കൂളിനും കെട്ടിടം പണിയാൻ ഒാരോ കോടി വീതം അനുവദിച്ചു.

പള്ളിയോട സംരക്ഷണത്തിന് ഒരുകോടി

പള്ളിയോട സംരക്ഷണത്തിന് പള്ളിയോടപ്പുരങ്ങൾ പണിയാൻ ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ച ആശ്വാസത്തിൽ വിവിധ കരകൾ. പൈതൃക സ്വത്തുക്കളായ പള്ളിയോടങ്ങൾ സംരക്ഷിക്കുന്നതിന് പള്ളിയോടപ്പുരകൾ വേണമെന്ന ആവശ്യം അഡ്വ.പ്രമോദ് നാരായൺ എം.എ.ൽഎ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

റാന്നിയുടെ സമഗ്രമായ വികസനത്തിന് സഹായം ഏകുന്നതാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ്.

അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ