ശബരിമലയ്ക്ക് 778.17 കോടി,​ പമ്പാമണപ്പുറത്തിന് 207.48 കോടി

Saturday 08 February 2025 12:36 AM IST

തിരുവനന്തപുരം: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടനകേന്ദ്രമാക്കി മാറ്റുന്നതിനായി അംഗീകാരം ലഭിച്ചിട്ടുള്ള 1033.62 കോടിയുടെ മാസ്റ്റർപ്ളാനിന് വിഹിതം നീക്കിവച്ചു. സന്നിധാനത്തിന്റെ വികസനത്തിന് 778.17 കോടിയുടെയും​ പമ്പാ മണപ്പുറത്തിനുവേണ്ടി 207.48 കോടിയുടെയും പമ്പമുതൽ സന്നിധാനം വരെ നടപ്പാത വികസനത്തിന് 47.97 കോടിയുടേയും പദ്ധതി ഉൾപ്പെടെയാണിത്.