കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം
കരുനാഗപ്പള്ളി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചത് തിരുത്തണമെന്ന് എൻ.ജി.ഒ യൂണിയൻ കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.ഷിബു അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ പി. വിജയമോഹൻ രക്തസാക്ഷി പ്രമേയവും വി.സുരേഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഏരിയ കമ്മിറ്റി സെക്രട്ടറി എം.കലേഷ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ ആർ.ഗിരിജ വരവ് ചെവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ആർ.രതീഷ് കുമാർ പങ്കെടുത്തു. വി.സുരേഷ് കുമാർ ( പ്രസിഡന്റ്), കെ.ഷിബു, സോണിയ ജോയ് (വൈസ് പ്രസിഡന്റുമാർ), എം. കലേഷ് (സെക്രട്ടറി), പി.വിജയമോഹൻ,ആർ.രതീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), ആർ. ഗിരിജ (ട്രഷറർ) എന്നിവരെ ഭാരവാഹികളാായി തിരഞ്ഞെടുത്തു.