ഐ സി യു പീഡനക്കേസ് : അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതിൽ ഉണ്ടായത് ഗുരുതര വീഴ്ച, റിപ്പോർട്ട് പുറത്ത്
Saturday 08 February 2025 7:28 PM IST
കോഴിക്കോട് : ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതിൽ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട്. വൈദ്യ പരിശോധന നടത്തിയ ഡോക്ടർ പ്രീതി മെഡിക്കോ ലീഗൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയ സമ്പന്നയല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഡോക്ടർ പ്രീതിക്കെതിരെ ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞതായി അതിജീവിത പ്രതികരിച്ചു. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. ഐ.ജിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അതിജീവിത കൂട്ടിച്ചേർത്തു.