മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം
Sunday 09 February 2025 2:37 AM IST
പത്തനംതിട്ട : 130ാമത് മാരാമൺ കൺവെൻഷന് പമ്പാ മാരാമൺ മണൽപ്പുറത്തെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക് മാർ പീലക്സിനോസ് അദ്ധ്യക്ഷനായിരിക്കും. സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി റവ.ഡോ. ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ, ഡോ.രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് മുഖ്യപ്രസംഗകർ. സമാപന ദിവസമായ 16 ന് രാവിലെ 7.30ന് മാരാമൺ, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളിൽ കുർബാനയ്ക്ക് ബിഷപ്പുമാർ നേതൃത്വം നൽകും. 2.30 ന് സമാപന സമ്മേളനത്തിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സന്ദേശം നൽകും.