50 ദിവസം പിന്നിട്ട് ' എന്റെ ഭക്ഷണ അലമാര

Sunday 09 February 2025 1:28 AM IST
സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മ പന്മന പഞ്ചായത്തിലെഎല്ലാ കിടപ്പ് രോഗികൾക്കും പോഷകാഹാരം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഡോ .സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു

ചവറ : 'എന്റെ ഭക്ഷണ അലമാര 'യുടെ 50 ാം ദിവസം ആഘോഷിച്ചു. സ്‌നേഹ സ്‌പർശം സൗഹൃദ കൂട്ടായ്‌മയാണ് ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ മുന്നിൽ അലമാര സ്ഥാപിച്ചത്.ആഘോഷ പരിപാടിയോടനുബന്ധിച്ച് പന്മന പഞ്ചായത്തിലെ എല്ലാ കിടപ്പ് രോഗികൾക്കും ലിവിഡ്‌സ് ഫാർമസ്യൂട്ടിക്കൽസും വ്യക്തികളും ചേർന്ന് നൽകുന്ന പോഷകാഹാര വിതരണത്തിന്റെ ഉദ്‌ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു.കമലാധരൻ അദ്ധ്യക്ഷനായി.സ്‌നേഹ സ്‌പർശം സൗഹൃദ കൂട്ടായ്‌മ അംഗങ്ങളായ ആന്റണി മരിയാൻ, പ്രഭ ചിറ്റൂർ, റഫീഖ വള്ളികുന്നം, സുനിൽ വടുതല,അനു, ഹാരിസ് പള്ളിമൺ,അനീസകോലം, ആതിര , അനു ചോല.ലേഖ എന്നിവർ സംസാരിച്ചു.