എം.ജി അറിയിപ്പുകൾ
പുതുക്കിയ പരീക്ഷ തീയതി
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്താനിരുന്നതും പ്രളയംമൂലം മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എം.എഡ് അഡ്വാൻസ്ഡ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷ 30ന് രാവിലെ 10.30 മുതൽ 12.30 വരെ പഠനവകുപ്പിൽ നടക്കും.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ റഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 25 മുതൽ ആരംഭിക്കും. പിഴയില്ലാതെ രണ്ടുവരെയും 500 രൂപ പിഴയോടെ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
നാലാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (2015 അഡ്മിഷൻ റഗുലർ/20112014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ രണ്ടുവരെയും 500 രൂപ പിഴയോടെ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ അതത് കോളേജുകളിൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ് (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ മൈക്രോ കൺട്രോളർ ആൻഡ് സിഗ്‌നൽ പ്രോസസിംഗ് ലാബ് 29, 30 തീയതികളിൽ അതത് കോളേജുകളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്‌സ് മോഡൽ 2 വൊക്കേഷണൽ കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്., 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. മാർച്ച് 2019, കമ്പ്യൂട്ടർ സയൻസ് സി.ബി.സി.എസ്., 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, റീഅപ്പിയറൻസ്) യു.ജി. മെയ് 2019 പരീക്ഷകളുടെ പ്രാക്ടിക്കൽ (സോഫ്ട്‌വെയർ ലാബ് 4) 30 മുതൽ ആരംഭിക്കും.
എം.പി.ഇ.എസ്
സ്‌കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ്. റഗുലർ പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ബി.പി.ഇ.എസ്./ബി.പി.എഡ്./ബി.പി.ഇ. യോഗ്യതയുള്ളവർ അസൽ രേഖകളുമായി 29ന് രാവിലെ 10.30ന് ഓഫീസിൽ എത്തണം. ഫോൺ: 04812732368.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എസ്‌സി. സി.ബി.സി.എസ്. മോഡൽ 1, 2, 3 (2017 അഡ്മിഷൻ റഗുലർ), സി.ബി.സി.എസ്.എസ്. മോഡൽ 3 സൈബർ ഫോറൻസിക് (2017 അഡ്മിഷൻ) റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എഫ്.ടി. സി.ബി.സി.എസ്. (മോഡൽ 3) റഗുലർ (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നടത്തിയ രണ്ടും മൂന്നും സെമസ്റ്റർ എം.എ. (ഗാന്ധിയൻ സ്റ്റഡീസ്, ഡവലപ്‌മെന്റ് സ്റ്റഡീസ് സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി (സൈക്കോളജി സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.