തൗഫീക്കേ, നീയാണ് തങ്കം !

Monday 10 February 2025 4:45 AM IST

ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലെ അത്‌ലറ്റിക്സിൽ കേരളത്തിന്റെ ആദ്യ പൊന്നുവേട്ടക്കാരനായി ആലപ്പുഴ മണ്ണഞ്ചേരിക്കാരൻ തൗഫീക്ക്.എൻ.ഡെറാഡൂണിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോംപ്ലക്‌സിൽ ഡെക്കാത്ത്‌ലണിലാണ് തൗഫീക്കിലൂടെ കേരളം പൊന്നണിഞ്ഞത്. വനിതാ റിലേയിലും ലോംഗ് ജമ്പിലും വെള്ളിയും മൂന്ന് വെങ്കലങ്ങളും ഇന്നലെ കേരളത്തിന് ലഭിച്ചു. ഇതോടെ അത്‌ലറ്റിക്സിലെ ആകെ മെഡലുകളുടെ എണ്ണം ഒൻപതായി.ഇന്ന് കഴിഞ്ഞ ഗെയിംസിലെ സ്വർണമെഡലിസ്റ്റായ ട്രിപ്പിൾ ജമ്പ് താരം എൻ.വി ഷീനയടക്കമുള്ളവർ കളത്തിലിറങ്ങുന്നുണ്ട്. ഫെൻസിംഗിൽ ഒരു വെങ്കലവും ഇന്നലെ ലഭിച്ചു.

മറ്റ് മെഡൽ ജേതാക്കൾ

വെള്ളി : 4-100 വനിതാ റിലേ ടീം (ശ്രീന നാരായണൻ, ഭവിക വി.എസ്, മഹിത മോൾ എ.എൽ, മേഘ എസ്. ), സാന്ദ്ര ബാബു (ലോംഗ്‌ജമ്പ്)

വെങ്കലം : മനു ടി.എസ് (400 മീ.ഹഡിൽസ്), മുഹമ്മദ് ലസാൻ (110 മീറ്റർ ഹർഡിൽസ്), 4-100 പുരുഷ റിലേ ടീം(എ.ഡി മുകുന്ദൻ,അജിത്ത് ജോൺ,ആൽബർട്ട് ജെയിംസ്,മനീഷ് എം ), അൽക്ക സണ്ണി (ഫെൻസിംഗ്)