രഹസ്യ റിപ്പോർട്ടിൽ സർക്കാരിന് മൗനം, പൂജപ്പുര ജയിലിൽ രാഷ്ട്രീയ സംഘർഷത്തിന് സാദ്ധ്യത

Monday 10 February 2025 12:00 AM IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ രാഷ്ട്രീയ സംഘർഷം ഏതും നിമിഷവും ഉണ്ടാകാമെന്ന രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് സർക്കാർ ഗൗനിക്കുന്നില്ല.

ശിക്ഷ അനുഭവിക്കുന്ന ആർ.എസ്.എസ്.എസ് - എസ്.ഡി.പി.ഐ പ്രവർത്തകരും, ആർ.എസ്.എസ്.എസ് - സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.ആലപ്പുഴയിലെ രൺ‌ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ വധശിക്ഷ ലഭിച്ച 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇവിടുണ്ട്. ആർ.എസ്.എസുകാരായ അഞ്ചുപേർ കാട്ടാക്കട അശോകൻ വധക്കേസിലും പതിനൊന്നുപേർ ആനാവൂർ നാരായണൻ നായർ വധക്കേസിലും ജീവപര്യന്തം തടവുകാരായുണ്ട്.അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സി.പി.എം പ്രവർത്തകരായ ഏഴ് പ്രതികൾ ഇരട്ട ജീവപര്യന്തം ശിക്ഷയിൽ കഴിയുന്നു.

തടവുകാരുടെ എണ്ണം അമിതമായതിനാൽ ആരെയും പ്രത്യേകം പാർപ്പിക്കാൻ സാധിക്കുന്നില്ല. തട്ടുകയോ മുട്ടുകയോ ചെയ്താൽപ്പോലും വാക്കേറ്റവും ചെറിയ സംഘ‌ർഷവും അടിക്കടിയുണ്ടാകാറുണ്ട്.

ജീവനക്കാരും തടവുകാരും തമ്മിലും സംഘർഷമുണ്ടാകുന്നത് പതിവാണ് . അമിത ജോലി ഭാരവും തടവുകാരുടെ പെരുമാറ്റവും ജീവനക്കാരെ മാനസിക സംഘ‍ർഷത്തിലാക്കുന്നുണ്ട്.

നിറഞ്ഞു കവിഞ്ഞു,

ഉദ്യോഗസ്ഥരില്ല

727 :

പാർപ്പിക്കാൻ

കഴിയുന്നത്

1500:

നിലവിലെ

തടവുകാർ

25 :

ഹാളിൽ

പാർപ്പിക്കാൻ

കഴിയുന്നത്

60- 70

ഒരു ഹാളിൽ

കഴിയുന്നവർ

20ൽ താഴെ:

ഷിഫ്ട് അനുസരിച്ച്

എല്ലാ തടവുകാരെയും

നിരീക്ഷിക്കാനുള്ള

മൊത്തം ഉദ്യോഗസ്ഥർ

25 :

മാന്വൽ പ്രകാരം

കുറവുള്ള ജീവനക്കാർ

ജയിൽ വിപുലീകരണം

അനിവാര്യം

# ജയിൽ വിപുലീകരണത്തിനുള്ള ശുപാർശകൾ ജയിൽ വകുപ്പ് നൽകിയെങ്കിലും സർക്കാർ നടപടിയെടുത്തിട്ടില്ല.

അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലെ ആകെയുള്ള 60 തടവുകാരെ പൂജപ്പുരയിലെ വനിതാ ബ്ളോക്കിലേക്ക് മാറ്റിയശേഷം അത് ജില്ലാ ജയിലാക്കണം. നിലവിൽ സെൻട്രൽ ജയിലിലെ വനിതാ ബ്ളോക്ക് ചപ്പാത്തി യൂണിറ്റാണ്.

പൂജപ്പുര ജില്ലാ ജയിലിലുള്ളവരെ അട്ടക്കുളങ്ങരയിലേക്ക് മാറ്റിയശേഷം പൂജപ്പുര ജില്ലാ ജയിലിനെ സെൻട്രൽ ജയിലിന്റെ ഭാഗമാക്കി തടവുകാരെ പാർപ്പിക്കണം.

അനുമതി കിട്ടിയാൽ ഇത്തരത്തിൽ പുനക്രമീകരിക്കാമെന്നും ശുപാ‍ർശയിലുണ്ട്.