ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തുകൾ നടത്തും

Monday 10 February 2025 12:00 AM IST

ശിവഗിരി : ശാരദാ പ്രതിഷ്ഠാ വാർഷികത്തിനു മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തുകൾ നടത്താൻ ശിവഗിരിയിൽ ചേർന്ന ഗുരുധർമ്മ പ്രചരണ നേതൃസംഗമം തീരുമാനിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി വിപുലമായി ആഘോഷിക്കാനും ഗുരുധർമ്മപ്രചരണ സഭാ കേന്ദ്രകമ്മിറ്റി തയ്യാറാക്കുന്ന ഗുരു പ്രഭാവം സ്മരണിക ധർമ്മമീമാംസ പരിഷത്ത് വേളയിൽ പ്രകാശനം ചെയ്യാനും തീരുമാനിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ 15 വരെ തുടരും. ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്ട്രാർ കെ.ടി.സുകുമാരൻ, ജോ. രജിസ്ട്രാർ പുത്തൂർ ശോഭനൻ, യുവജനസഭാ ചെയർമാൻ രാജേഷ് സഹദേവൻ, മാതൃസഭ കേന്ദ്രസമിതി പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, പി. ആർ.ഒ ഡോ. സനൽകുമാർ, കോ ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, അശോകൻ ശാന്തി, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മാതൃസഭാ സെക്രട്ടറി ശ്രീജാ ഷാജി എന്നിവർ സംസാരിച്ചു. മണ്ഡലം, ജില്ലാതല, മാതൃസഭ, യുവജനസഭ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.