കെ 300 എസ്.എഫുമായി കീവേ ഇന്ത്യ

Tuesday 11 February 2025 12:34 AM IST

കൊച്ചി: ആദീശ്വർ ഓട്ടോ റൈഡ് ഇന്ത്യയുടെ കീവേ ഇന്ത്യ ജനപ്രിയ കെ. 300 മോട്ടോർ സൈക്കിളിന്റെ പ്രത്യേക പതിപ്പ് കീവേ കെ. 300 എസ്.എഫ് (സ്ട്രീറ്റ് ഫൈറ്റർ) പുറത്തിറക്കി. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് 1.69 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം വില) മോട്ടോർ സൈക്കിൾ സ്വന്തമാക്കാം.

കെ. 300 എസ്.എഫിന്റെ നവീകരിച്ച പതിപ്പാണ് കെ. 300 എസ്.എഫ്. അംഗീകൃത കീവേ ഡീലർഷിപ്പുകളിൽ വാഹനം ഉടൻ ലഭ്യമാകും.

സൗകര്യങ്ങൾ

292.4 സി.സി., ലിക്വിഡ്കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ സ്‌ട്രോക്ക് എൻജിൻ, 27.5 ബി.എച്ച്.പി കരുത്ത്, 6 സ്പീഡ് ഗിയർബോക്‌സ്, എൽ.ഇ.ഡി ഹെഡ് ലാമ്പ്, എർഗോണോമിക് സീറ്റ്, ഡ്യുവൽചാനൽ എ.ബി.എസ്

ഇന്ത്യൻ യാത്രികരുടെ ആവശ്യങ്ങൾക്കനുസരിച്ച് ലോകോത്തര വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് കെ 300 എസ്.എഫ് അവതരിപ്പിക്കുന്നത്

വികാസ് ജബാഖ്

മാനേജിംഗ് ഡയറക്ടർ

കീവേ ഇന്ത്യ