അനന്തുകൃഷ്ണനുമായി ആറിടത്ത് തെളിവെടുപ്പ് # ഇന്ന് കോടതിയിൽ ഹാജരാക്കും

Monday 10 February 2025 12:53 AM IST

കൊച്ചി: അനന്തുകൃഷ്ണനെ ഇന്നലെ എറണാകുളത്തെ വിവിധയിടങ്ങളിൽ എത്തിച്ച് മൂവാറ്റുപുഴ പൊലീസ് തെളിവെടുത്തു. പൊന്നുരുന്നിയിലെ എൻ.ജി.ഒ കോൺഫെഡറേഷന്റെ പ്രോജക്ട് ഓഫീസ്, പനമ്പിള്ളിനഗറിലെ വില്ല, മറൈൻഡ്രൈവിലെ അശോക ഫ്ലാറ്റ്, പാലാരിവട്ടത്തെയും കളമശേരിയിലെയും ഓഫീസുകൾ എന്നി​വി​ടങ്ങളി​ലായി​രുന്നു പരി​ശോധന. എല്ലാ സ്ഥലവും പാെലീസ് സീൽ ചെയ്തു. ഇലക്ട്രോണിക് വസ്തുക്കളും മറ്റും പരിശോധിക്കേണ്ടതി​നാൽ വീണ്ടും പരിശോധന നടത്തും. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് രാവിലെ അനന്തുകൃഷ്ണനെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പറവൂർ പൊലീസ്.

പ്രതിദിനം പരാതിക്കാരുടെ എണ്ണം ഏറുകയാണെങ്കിലും കേസെടുക്കുന്നതിൽ പൊലീസിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം. എറണാകുളത്ത് മാത്രം ആയിരത്തോളം പരാതികളുണ്ടെങ്കിലും ആകെ രജിസ്റ്റർ ചെയ്തത് പത്തിൽ താഴെ കേസ് മാത്രമാണ്. രാഷ്ട്രീയ നേതാക്കളും സംഘടനകളും പണം കൈപ്പറ്റിയ സാഹചര്യമാണ് മെല്ലെപോക്കിന് കാരണമെന്നാണ് ആക്ഷേപം.

രാധാകൃഷ്ണന് പണം

നൽകി​യി​ട്ടി​ല്ലെന്ന്

വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സായ് ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിനും പണം നൽകിയെന്ന് ഇന്നലെ എറണാകുളത്ത് തെളിവെടുപ്പിനിടെ അനന്തുകൃഷണൻ മാദ്ധ്യമങ്ങളോടും പറഞ്ഞു. കോൺഫെഡറേഷൻ ആരംഭിച്ചതും 200ലധികം ഏജൻസികൾ ഇതിലേക്ക് വന്നതും ആനന്ദകുമാറിലൂടെയാണ്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണന് പണം നൽകിയിട്ടില്ല. പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അനന്തുകൃഷ്ണൻ പറഞ്ഞു.

200​ ​പേ​ർ​ ​കൊ​ല്ല​ങ്കോ​ട് വ​ഞ്ചി​ത​രാ​യി

കൊ​ല്ല​ങ്കോ​ട്:​ ​പ​കു​തി​ ​വി​ല​യ്ക്ക് ​സ്‌​കൂ​ട്ട​റും​ ​ഗൃ​ഹോ​പ​ക​ര​ണ​വും​ ​ന​ൽ​കാ​മെ​ന്നു​ ​വി​ശ്വ​സി​പ്പി​ച്ചു​ള്ള​ ​പ​ണ​ത്ത​ട്ടി​പ്പി​ൽ​ ​കൊ​ല്ല​ങ്കോ​ട് ​ഇ​രു​നൂ​റോ​ളം​ ​പേ​ർ​ ​വ​ഞ്ചി​ത​രാ​യി.​ ​കൊ​ല്ല​ങ്കോ​ട് ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ചി​റ്റൂ​ർ​ ​താ​ലൂ​ക്ക് ​ക്ഷീ​ര​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​യെ​ ​മ​റ​യാ​ക്കി​യാ​ണ് ​ത​ട്ടി​പ്പ് ​സം​ഘം​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​ന്ന​തെ​ന്നും​ ​സൊ​സൈ​റ്റി​ ​ഭാ​ര​വാ​ഹി​യും​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​യു​മാ​ണ് ​ഇ​തി​നു​ ​പി​ന്നി​ലെ​ന്നും​ ​നാ​ട്ടു​കാ​ർ​ ​ആ​രോ​പി​ച്ചു.​ ​ഹ്യൂ​മ​ൻ​ ​റൈ​റ്റ്സ് ​ഫോ​റം​ ​സൊ​സൈ​റ്റി​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​ആ​ളു​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​ശേ​ഖ​രി​ച്ച​ത്.​ ​സ്കൂ​ട്ട​ർ​ ​പ​കു​തി​ ​വി​ല​യാ​യ​ 56000​ ​രൂ​പ​യ്ക്ക് ​ല​ഭി​ക്കു​മെ​ന്നു​ ​വി​ശ്വ​സി​പ്പി​ച്ചു.​ ​സ്വ​ർ​ണാ​ഭ​ര​ണം​ ​പ​ണ​യം​ ​വെ​ച്ചും​ ​ചി​ട്ടി​ ​പി​ടി​ച്ചു​മാ​ണ് ​പ​ല​രും​ ​പ​ണം​ ​ന​ൽ​കി​യ​ത്.​ ​കു​റ​ച്ചു​പേ​ർ​ക്ക് ​വാ​ഹ​നം​ ​ല​ഭി​ച്ച​താ​യും​ ​പ​റ​യു​ന്നു.​ ​ബാ​ങ്ക് ​വ​ഴി​യും​ ​മ​റ്റും​ ​പ​ണം​ ​അ​ട​ച്ച​വ​ർ​ക്ക് ​വാ​ഹ​നം​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​വാ​ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പി​ലൂ​ടെ​ ​പ്ര​ച​രി​ച്ച​ ​സ​ന്ദേ​ശം​ ​വി​ശ്വ​സി​ച്ചാ​ണ് ​മി​ക്ക​വ​രും​ ​പ​ണം​ ​മു​ട​ക്കി​യ​ത്.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ,​ ​ലാ​പ്‌​ടോ​പ്,​ ​എ.​സി,​ ​ത​യ്യ​ൽ​ ​മെ​ഷീ​ൻ,​ ​വാ​ക്വം​ ​ക്ലീ​ന​ർ​ ​എ​ന്നി​വ​യ്ക്കെ​ല്ലാം​ ​പ​ണം​ ​മു​ട​ക്കി​യ​വ​രു​ണ്ട്.​ 20​ ​ശ​ത​മാ​നം​ ​ആ​ളു​ക​ൾ​ക്ക് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ച്ചു.​ ​പ​രാ​തി​ക​ളി​ൽ​ ​കേ​സെ​ടു​ത്ത​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൊ​ല്ല​ങ്കോ​ട് ​ചി​റ്റൂ​ർ​ ​താ​ലൂ​ക്ക് ​ക്ഷീ​ര​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ക്കു​ ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ഇ​രു​ന്നൂ​റി​ലേ​റെ​പ്പേ​ർ​ ​ഒ​പ്പി​ട്ട​ ​പ​രാ​തി​ ​പൊ​ലീ​സി​നു​ ​ന​ൽ​കി.