തൃശൂരും കോഴിക്കോടും ചാമ്പ്യന്മാർ 

Monday 10 February 2025 2:51 AM IST

കുന്നംകുളം: കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെൺകുട്ടികളിൽ കോഴിക്കോടും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ ഫൈനലിൽ തൃശൂർ (63–46) കോഴിക്കോടിനെ പരാജയപ്പെടുത്തി ജേതാക്കളയപ്പോൾ കോഴിക്കോട് പെൺകുട്ടികൾ ആലപ്പുഴയെ (61 -25 ) തോൽപിച്ചാണ് കിരീടം നേടിയത്.
ആൺകുട്ടികളിൽ ആലപ്പുഴയും പെൺകുട്ടികളിൽ തൃശൂരും വെങ്കലം നേടി.
കേരളാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് , തൃശൂർ ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ബാബു ഡേവിസ് പെരേപ്പാടൻ എന്നിവർ ചേർന്ന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

മാഡ്രിഡ്
ഡെ​ർ​ബി​യി​ൽ​
​സ​മ​നില

മാ​ഡ്രി​ഡ്:​ ​സ്‌​പാ​നി​ഷ് ​ലാ​ലിഗ​യൽന​ട​ന്ന​ ​മാ​ഡ്രി​ഡ് ​ഡെ​ർ​ബി​ ​സ​മ​നി​ല​യി​ൽ​ ​അ​വ​സാ​നി​ച്ചു.​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡും ഓ​രോ​ ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​അ​ൽ​വാ​ര​സ് ​നേ​ടി​യ​ ​പെ​നാ​ൽ​റ്റി​ ​ഗോ​ളി​ൽ​ ​മു​ന്നി​ലെ​ത്തി​യ​ ​അ​ത്‌​ല​റ്റി​ക്കോ​യെ​ ​ര​ണ്ടാം​പ​കു​തി​യി​ൽ​ ​എം​ബാ​പ്പെ​ ​നേ​ടി​യ​ ​ഗോ​ളി​ലാ​ണ് ​റ​യ​ൽ​ ​സ​മ​നി​ല​യി​ൽ​ ​പി​ടി​ച്ച​ത്. റ​യ​ൽ​ ​ഒ​ന്നാ​മ​തും​ ​അ​‌​ത്‌​ല​റ്റി​ക്കോ​ ​ര​ണ്ടാ​മ​തും​ ​തു​ട​രു​ക​യാ​ണ്.

ബം​ഗ​ളു​രൂവി​ന് ​ ജ​യം
ബം​ഗ​ളൂ​രു​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ജം​ഷ​ഡ്പൂ​രി​നെ​ 3​-0​ത്തി​ന് ​തോ​ൽ​പ്പി​ച്ച് ​ബം​ഗ​ളൂ​രു​ ​എ​ഫ്.​സി​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​നാ​ലാ​മ​തെ​ത്തി.​ ​ജം​ഷ​ഡ്‌​പൂ​ർ​ 3​-ാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ക​യാ​ണ്.