മദ്യപിച്ച് അതിവേഗത്തിൽ ഔദ്യോഗിക വാഹനം ഓടിച്ചു, ഡിവൈഎസ്‌പി അറസ്റ്റിൽ

Monday 10 February 2025 7:56 AM IST

ആലപ്പുഴ: മദ്യപിച്ച് അമിതവേഗത്തിൽ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തിൽ ഡിവൈ. എസ്.പി അറസ്റ്റിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ ഡിവൈ.എസ്.പി അനിലാണ് അറസ്റ്റിലായത്. അനിലിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞദിവസം രാത്രിയിൽ ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസ് അമിതവേഗത്തിൽ വന്ന ഡിവൈ.എസ്.പിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചത് എന്നാണ് ഡിവൈ.എസ്.പി നൽകിയ മൊഴി. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് മനുഷ്യജീവന് ആപത്തുണ്ടാകും വിധം കാറോടിച്ചെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.