കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ മലബാർ എഡ്യു ഫെസ്റ്റ് 19 മുതൽ

Tuesday 11 February 2025 12:16 AM IST
S

മലപ്പുറം: കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന മലബാർ എഡ്യു ഫെസ്റ്റ് 19 മുതൽ 21 വരെ മലപ്പുറം ഗവ. കോളേജിൽ നടക്കും. കായികം, സംഗീതം, വിദ്യാഭ്യാസം, നിയമം, എ.ഐ, കരിയർ, ഫുഡ് ഫെസ്റ്റ്, ജോബ് ഫെയർ എന്നിങ്ങനെ വിവിധ മേഖലകളിലെ സെഷനുകൾ ആറ് വേദികളിലായി നടക്കും. മിസ് യൂണിവേഴ്സിറ്റി മത്സരവും അരങ്ങേറും. മികച്ച എമേർജിംഗ് ടീച്ചർ, മാഗസിൻ, യൂണിയൻ അവാർഡുകൾ വിതരണം ചെയ്യും. 19ന് വൈകിട്ട് നാലിന് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 350 കോളേജുകളിൽ നിന്നായി കാൽലക്ഷം പേർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ, പി.കെ.ഹർഷദ്, പി.കെ.മുബഷിർ, അഖിൽ കുമാർ ആനക്കയം, കെ.പി. അമിൻ റാഷിദ് പങ്കെടുത്തു.