ഏഴ് തസ്തികകളിലേക്ക് പി.എസ്.സി ചുരുക്കപ്പട്ടിക

Tuesday 11 February 2025 12:00 AM IST

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ വർക്കർ) (കാറ്റഗറി നമ്പർ 664/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) (കാറ്റഗറി നമ്പർ 673/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) (കാറ്റഗറി നമ്പർ 658/2023), മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ 68/2024),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 200/2024),കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ മാനേജർ ഗ്രേഡ് 4 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 720/2023),കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനിൽ സെക്രട്ടറി കം ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 440/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

റാങ്ക്ലിസ്റ്റ്
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ (കാറ്റഗറി നമ്പർ 94/2023), കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ സീമാൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 482/2023) തസ്തികകളിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം


തി​രു​വ​ന​ന്ത​പു​രം​:​കോ​ട്ട​യം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 709​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 12,​ 13,​ 14,​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ലും​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലും​ 19,​ 20,​ 21,​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ലും​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന
ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​റി​സ​ർ​ച്ച് ​അ​സി​സ്റ്റ​ന്റ് ​കെ​മി​സ്ട്രി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 570​/2023​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് 14​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.