വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി, ഒന്നാംക്ലാസ് പ്രവേശന ഇന്റർവ്യൂ ബാലപീഡനം

Tuesday 11 February 2025 12:00 AM IST

തിരുവനന്തപുരം: ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് എൻട്രൻസും ഇന്റർവ്യൂവും നടത്തുന്നത് ബാലപീഡനമാണെന്നും വിദ്യാഭ്യാസത്തെ കച്ചവടമാക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷിതാക്കളെയും ഇന്റർവ്യൂ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
6 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നിയമപരമായി അംഗീകരിച്ച നാടാണ് നമ്മുടേത്. പല അൺഎയ്ഡഡ് സ്‌കൂളുകളിലും വൻഫീസും മറ്റുപല ഫീസുകളും അദ്ധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിൽ ഉപഹാരം നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കു മുമ്പ് പ്ലസ് വണ്ണിന് അഡ്മിഷൻ നടത്തുന്ന സ്‌കൂളുകളുമുണ്ട്. സ്‌കൂൾ ഫീസ് സർക്കാർ തീരുമാനിച്ചിട്ടില്ല എന്നതിന്റെ മറവിലാണ് ഇതെല്ലാം നടക്കുന്നത്. സംസ്ഥാന,കേന്ദ്ര സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിശദീകരണം ആവശ്യപ്പെടുമെന്നും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര ഗുണമേന്മാ പദ്ധതി:

ഉദ്‌ഘാടനം 18 ന് മുഖ്യമന്ത്രി

അക്കാഡമിക് മികവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ ആരംഭിക്കുന്ന സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 18 ന് രാവിലെ പത്തരയ്ക്ക് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

അക്കാ‌ഡമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികൾക്കുമായി 37.80 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2025 ഓടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്ലോ​ബ​ൽ​ ​സ്‌​കൂ​ൾ​ ​എ​ൻ.​ഒ.​സി
ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല:
മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​മി​ഹി​ർ​ ​അ​ഹ​മ്മ​ദ്‌​ ​ആ​ത്മ​ഹ​ത്യ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ​ ​​​വി​ദ്യാ​ർ​ത്ഥി​ ​പ​ഠി​ച്ച​ ​​​ഗ്ലോ​ബ​ൽ​ ​പ​ബ്ലി​ക് ​സ്കൂ​ളി​ന് ​ഇ​തു​വ​രെ​ ​എ​ൻ.​ഒ.​സി​ ​ഹാ​ജ​രാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​സ്‌​കൂ​ളി​നോ​ട് ​എ​ൻ.​ഒ.​സി​ ​രേ​ഖ​ക​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​അ​ത് ​ഹാ​ജ​രാ​ക്കി​ല്ല.​ ​വി​ഷ​യ​ത്തി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​വ​ള​രെ​ ​​​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​മി​ഹി​ർ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​വി​ഷ​യം​ ​സ​ർ​ക്കാ​ർ​ ​കാ​ണു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​റാ​ഗിം​ഗ് ​വി​വ​രം​ ​മ​റ​ച്ചു​ ​വ​യ്ക്കാ​ൻ​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​ശ്ര​മി​ച്ചെ​ന്ന് ​മാ​താ​പി​താ​ക്ക​ൾ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​റാ​ഗിം​ഗ് ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​നി​ഷേ​ധി​ച്ചു.​ ​മി​ഹി​റി​ന്റെ​ ​മ​ര​ണ​ത്തി​ന് ​ശേ​ഷം​ ​ത​ങ്ങ​ളു​ടെ​ ​കു​ട്ടി​ക​ൾ​ക്കും​ ​സ്‌​കൂ​ളി​ൽ​ ​വ​ച്ച് ​സ​മാ​ന​മാ​യ​ ​റാ​ഗിം​ഗ് ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​ട്ടു​ള്ള​താ​യി​ ​നി​ര​വ​ധി​ ​മാ​താ​പി​താ​ക്ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.