10,000 അഡ്‌വൈസർമാരെ നിയമിക്കാൻ മണിപാൽ സിഗ്ന
Tuesday 11 February 2025 12:15 AM IST
കൊച്ചി: നിക്ഷേപ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ശാക്തീകരണത്തിന് മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷ്വറൻസ് കേരളത്തിലെ വിതരണ ശൃംഖല വിപുലീകരിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകത്തിലുമായി ഈ വർഷം 10,000 അഡ്‌വൈസർമാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യക്തികളെ ഹെൽത്ത് ഇൻഷ്വറൻസ് ഉപദേശകരാക്കാവുന്ന വിധത്തിൽ പിന്തുണയും വിദ്യാഭ്യാസവും ലക്ഷ്യമിട്ടുള്ള സർട്ടിഫിക്കേഷനാണ് ചീഫ് മാർക്കറ്റിംഗ് ഓഫിസർ സ്വപ്‌ന ദേശായി, സൗത്ത് സോണൽ മേധാവി ധർവേഷ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്നത്.