സനൽകുമാറിനെതിരെ കോടതിയിൽ രഹസ്യ മൊഴി നൽകി നടി

Tuesday 11 February 2025 12:47 AM IST

ആലുവ: സമൂഹ മാദ്ധ്യമങ്ങൾ വഴി നിരന്തരം അപമാനിച്ചെന്നും സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്നുമള്ള പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നേരിട്ട് ഹാജരായി നടി രഹസ്യമൊഴി നൽകി.

സനൽകുമാർ നിലവിൽ അമേരിക്കയിലാണ്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനൽകുമാറിന്റെ വിദേശയാത്രകളുടെ വിശദാംശം ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തെയും സമീപിച്ചിരുന്നു. 2022ൽ ഇതേ നടിയുടെ പരാതിയിൽ സനൽകുമാറിനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനിൽക്കെയാണ് വീണ്ടും സമാനമായ രീതിയിൽ ശല്യം തുടർന്നതെന്നാണ് നടിയുടെ പരാതി. ഇയാളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി.