ട്രിപ്പിളിലെ ഡബിൾ മാത്രം!

Tuesday 11 February 2025 2:29 AM IST

ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് ഒരോ വെള്ളിയും വെങ്കലവും മാത്രം

ഡെറാഡൂണിലെ തണുപ്പിൽ കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് വേഗം കുറഞ്ഞ ദിനമായിരുന്നു തിങ്കളാഴ്ച. അത്‌ലറ്റിക്സിലെ ട്രിപ്പിൾ ജമ്പിൽ നിന്ന് ഷീന നേടിയ വെള്ളിയും സാന്ദ്ര ബാബുവിന്റെ വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഇന്നലെ. നെറ്റ്ബാൾ ഫാസ്റ്റ് ഫൈവിൽ സെമിയിലെത്തി വെങ്കലമുറപ്പിച്ചതാണ് ഇന്നലത്തെ മറ്റൊരു സന്തോഷ വാർത്ത. ഇന്നലത്തെ കുറവ് ഇന്ന് ജിംനാസ്റ്റിക്സിലൂടെ തീർക്കാമെന്ന പ്രതീക്ഷയിലാണ് കേരളം.


ഷീനയ്ക്ക് വെള്ളി
സ്വ​ർ​ണം​ ​പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ​ ​വ​നി​ത​ക​ളു​ടെ​ ​ട്രി​പ്പി​ൾ​ ​ജ​മ്പി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​നാ​യി​രു​ന്ന​ ​എ​ൻ.​വി​ ​ഷീ​ന​യ്ക്ക് ​വെ​ള്ളി​ ​കൊ​ണ്ട് ​തൃ​പ്തി​പ്പെ​ടേ​ണ്ടി​ ​വ​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​വെ​ള്ളി​ ​നേ​ടി​യി​രു​ന്ന​ ​സാ​ന്ദ്ര​ ​ബാ​ബു​ ​വെ​ങ്ക​ല​വും​ ​നേ​ടി.​ 13.37​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​പ​ഞ്ചാ​ബി​ന്റെ​ ​നി​ഹാ​രി​ക​ ​വ​സി​ഷ്ഠി​നാ​ണ് ​സ്വ​ർ​ണം.​ ​ഷീ​ന​ 13.19​ ​മീ​റ്റ​റും​ ​സാ​ന്ദ്ര​ 13.12​ ​മീ​റ്റ​റു​മാ​ണ് ​ചാ​ടി​യ​ത്.
ആ​ദ്യ​ ​ശ്ര​മ​ത്തി​ൽ​ത​ന്നെ​ 13.06​ ​മീ​റ്റ​ർ​ ​ചാ​ടി​ ​നി​ഹാ​രി​ക​ ​ക​രു​ത്ത​റി​യി​ച്ചി​രു​ന്നു.​ ​ഷീ​ന​യു​ടെ​ ​ആ​ദ്യ​ ​ശ്ര​മം​ 13.03​ ​മീ​റ്റ​റാ​യി​രു​ന്നു.​ ​ത​ന്റെ​ ​നാ​ലാം​ ​ശ്ര​മ​ത്തി​ൽ​ ​നി​ഹാ​രി​ക​ ​സ്വ​ർ​ണ​ദൂ​രം​ ​ക​ണ്ടെ​ത്തി​യ​പ്പോ​ൾ​ ​അ​വ​സാ​ന​ ​ശ്ര​മ​ത്തി​ലാ​ണ് ​ഷീ​ന​യ്ക്ക് 13.19​ ​മീ​റ്റ​റി​ലെ​ത്താ​നാ​യ​ത്.​ ​ആ​ദ്യ​ ​ശ്ര​മ​ത്തി​ൽ​ 12.84​ ​മീ​റ്റ​റി​ലൊ​തു​ങ്ങി​യ​ ​സാ​ന്ദ്ര​ ​തു​ട​ർ​ന്നു​ള്ള​ ​ര​ണ്ട് ​ശ്ര​മ​ങ്ങ​ളും​ ​ഫൗ​ളാ​ക്കി.​ ​നാ​ലാം​ ​ശ്ര​മ​ത്തി​ലാ​ണ് ​വെ​ങ്ക​ല​ദൂ​‌​രം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കേ​ര​ള​ത്തി​ന്റെ​ ​ഗാ​യ​ത്രി​ ​ശി​വ​കു​മാ​റും​ ​ഈ​യി​ന​ത്തി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​യോ​ഗ്യ​ത​ ​നേ​ടി​യി​രു​ന്നെ​ങ്കി​ലും​ ​ചാ​ടാ​നി​റ​ങ്ങി​യി​ല്ല.

റി​ലേ​ ​പോ​യ​ ​കേ​ര​ളം
ഒ​രു​ ​കാ​ല​ത്ത് ​കു​ത്ത​ക​യാ​യി​രു​ന്ന​ ​റി​ലേ​യി​ൽ​ ​കേ​ര​ള​ത്തി​ന് ​ഇ​ന്ന​ലെ​ ​റി​ലേ​ ​തെ​റ്റി.​ ​പു​രു​ഷ​ 4​-400​ ​മീ​റ്റ​ർ​ ​റി​ലേ​യി​ൽ​ ​കേ​ര​ളം​ ​ആ​റാം​ ​സ്ഥാ​ന​ത്തും​ ​വ​നി​ത​ക​ളി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്തു​മാ​ണ് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​പു​രു​ഷ​ ​റി​ലേ​യി​ൽ​ ​ത​മി​ഴ്നാ​ടും​ ​വ​നി​താ​ ​റി​ലേ​യി​ൽ​ ​പ​ഞ്ചാ​ബും​ ​ഒ​ന്നാ​മ​തെ​ത്തി.​ ​വ​നി​ത​ക​ളി​ൽ​ ​ക​ർ​ണാ​ട​ക​യും​ ​ഹ​രി​യാ​ന​യും​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.​ ​ത​മി​ഴ്നാ​ടി​നെ​ ​ബാ​റ്റ​ൺ​ ​കൈ​മാ​റ്റ​ത്തി​ലെ​ ​പി​ഴ​വി​ന്റെ​ ​പേ​രി​ൽ​ ​അ​യോ​ഗ്യ​രാ​ക്കി​യ​തി​നാ​ലാ​ണ് ​കേ​ര​ളം​ ​നാ​ലാ​മ​തേ​ക്ക് ​ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്.

അ​ന​ശ്വ​ര,​രേ​ഷ്മ,​നി​വേ​ദ്യ,​അ​ഭി​രാ​മി​ ​എ​ന്നി​വ​രാ​ണ് ​വ​നി​താ​ ​റി​ലേ​യി​ൽ​ ​കേ​ര​ള​ ​ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​പു​രു​ഷ​ ​റി​ലേ​യി​ൽ​ ​ആ​ദി​ൽ​ ​റി​ജോ​യ്,​മു​ഹ​മ്മ​ദ് ​ബാ​സി​ൽ,​അ​ർ​ജു​ൻ​ ​പ്ര​ദീ​പ് ​എ​ന്നി​വ​രാ​ണ് ​കേ​ര​ള​ത്തി​നാ​യി​ ​ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്.

ബി​ജോ​യ്,​ ​റി​ജോ​യ്,​ ​പ്ര​സി​ല്ല
ഫൈ​ന​ലിൽ

പു​രു​ഷ​ ​വി​ഭാ​ഗം​ 800​ ​മീ​റ്റ​ർ​ ​ഹീ​റ്റ്സി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ന്റെ​ ​ബി​ജോ​യ്,​റി​ജോ​യ് ​എ​ന്നി​വ​ർ​ ​ഫൈ​ന​ലി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി.​ ​സ​ർ​വീ​സ​സി​ന്റെ​ ​മ​ല​യാ​ളി​ ​താ​രം​ ​മു​ഹ​മ്മ​ദ് ​അ​ഫ്സ​ലും​ ​ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്.​ ​വ​നി​താ​ ​വി​ഭാ​ഗം​ 800​ ​മീ​റ്റ​റി​ൽ​ ​പ്ര​സി​ല്ല​ ​ഡാ​നി​യേ​ലും​ ​ഫൈ​ന​ലി​ലെ​ത്തി.​ ​ഇ​ന്നാ​ണ് ​ഫൈ​ന​ൽ.

പോ​ൾ​വാ​ട്ടിൽ
ദേ​ശീ​യ​ ​റെ​ക്കാ​ഡ്

ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പു​രു​ഷ​ ​വി​ഭാ​ഗം​ ​പോ​ൾ​വാ​ട്ടി​ൽ​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡും​ ​ഗെ​യിം​സ് ​റെ​ക്കാ​ഡും​ ​തി​രു​ത്തി​യെ​ഴു​തി​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ന്റെ​ ​ദേ​വ്കു​മാ​ർ​ ​മീ​ണ​യു​ടെ​ ​കു​തി​ച്ചു​ചാ​ട്ടം.​ 5.32​ ​മീ​റ്റ​ർ​ ​ക്ളി​യ​ർ​ ​ചെ​യ്ത​ ​മീ​ണ​ ​ത​മി​ഴ്നാ​ട്ടു​കാ​ര​ൻ​ ​ശി​വ​യു​ടെ​ ​പേ​രി​ലു​ണ്ടാ​യി​രു​ന്ന​ 5.31​ ​മീ​റ്റ​റി​ന്റെ​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡാ​ണ് ​ഇ​ന്ന​ലെ​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

മ​രു​ന്ന​ടി,​
മോ​ഡ​ലിം​ഗ്...
സ്വ​ർ​ണ​വു​മാ​യി
​ ​നി​ഹാ​രിക

ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​ഇ​ന്ന​ലെ​ ​വ​നി​ത​ക​ളു​ടെ​ ​ട്രി​പ്പി​ൾ​ ​ജ​മ്പി​ൽ​ ​കേ​ര​ളാ​ ​താ​ര​ങ്ങ​ളെ​ ​മ​റി​ക​ട​ന്ന് ​സ്വ​ർ​ണം​ ​നേ​ടി​യ​ ​പ​ഞ്ചാ​ബു​കാ​രി​ ​നി​ഹാ​രി​ക​ ​ഉ​ത്തേ​ജ​ക​ ​മ​രു​ന്ന് ​ഉ​പ​യോ​ഗ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ത്‌​ല​റ്റി​ക് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ ഫ് ​ഇ​ന്ത്യ​ ​ര​ണ്ട് ​വ​ർ​ഷം​ ​വി​ല​ക്കി​യി​രു​ന്ന​ ​താ​ര​മാ​ണ്.​ 2020​ലാ​ണ് ​നി​ഹാ​രി​ക​ ​നാ​ഡ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​
ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​വി​ല​ക്കി​ന് ​ശേ​ഷം​ 2022​ൽ​ ​വീ​ണ്ടും​ ​ജ​മ്പിം​ഗ് ​പി​റ്റി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി. വി​ല​ക്കി​ന് ​ശേ​ഷ​മു​ള്ള​ ​തി​രി​ച്ചു​വ​ര​വി​ലെ​ ​നി​ഹാ​രി​ക​യു​ടെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ഇ​ന്ന​ലെ​ ​ഡെ​റാ​ഡൂ​ണി​ൽ​ ​ക​ണ്ട​ത്.​ 13.37​ ​മീ​റ്റ​റാ​ണ് ​ഈ​ 29​കാ​രി​ ​ചാ​ടി​യ​ത്.​ 2022​-​ 24​ ​കാ​ല​യ​ള​വി​ലെ​ ​നി​ഹാ​രി​ക​യു​ടെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ 13.07​ ​മീ​റ്റ​റാ​യി​രു​ന്നു.​ 30​ ​സെ​ന്റീ​മീ​റ്റ​റോ​ള​മാ​ണ് ​മെ​ച്ച​പ്പെ​ടു​ത്തി​യ​ത്.​ ​അ​തേ​സ​മ​യം​ 13.60​ ​മീ​റ്റ​ർ​ ​ചാ​ടി​യി​ട്ടു​ള്ള​ ​കേ​ര​ള​ ​താ​രം​ ​എ​ൻ.​വി​ ​ഷീ​ന​യ്ക്ക് 13.19​ ​മീ​റ്റ​ർ​ ​മാ​ത്ര​മാ​ണ് ​ഇ​വി​ടു​ത്തെ​ ​ത​ണു​പ്പി​ൽ​ ​ചാ​ടാ​നാ​യ​ത്. ട്രാ​ക്കി​ൽ​ ​മാ​ത്ര​മ​ല്ല​ ​മോ​ഡ​ലിം​ഗി​ലും​ ​ഒ​രു​ ​കൈ​നോ​ക്കു​ന്ന​ ​നി​ഹാ​രി​ക​ ​പ്ര​ശ​സ്ത​യാ​യ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റു​മാ​ണ്.​ 2,​​26,​​000​ ​ഫോ​ളോ​വേ​ഴ്സാ​ണ് ​നി​ഹാ​രി​ക​യ്ക്ക് ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ള്ള​ത്.