കുളത്തൂപ്പുഴയിൽ ഓയിൽ പാം എസ്റ്റേറ്റിന് വൻ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം
Tuesday 11 February 2025 8:21 PM IST
കൊല്ലം: കുളത്തൂപ്പുഴയിലെ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടിത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ, പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്.
ഒരു ഭാഗത്തെ തീ അണച്ചു. കടുത്ത വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിശമന സേനാംഗങ്ങൾ പറയുന്നത്. തോട്ടത്തിൽ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തെെകൾ കത്തിനശിച്ചു. ആൾതാമസമില്ലാത്ത മേഖലയാണിത്.