ഹയർസെക്കൻഡറി വെള്ളിയാഴ്ച പരീക്ഷ സമയം മാറ്റി
Wednesday 12 February 2025 4:52 AM IST
തിരുവനന്തപുരം: വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ സമയം മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പരീക്ഷ രണ്ടുമണിക്ക് തുടങ്ങി 4.45ന് അവസാനിക്കും. നേരത്തേ ഇത് 1.30- 4.15ആയിരുന്നു. രണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷാ സമയമാണ് മാറ്റിയത്. മാർച്ചിൽ ചൂടും റംസാൻ വ്രതവുമായതിനാൽ എസ്.എസ്.എൽ.സി, സ്കൂൾ വാർഷിക പരീക്ഷകൾ രാവിലെയാണ് നടത്തുക. മാർച്ച് മൂന്നു മുതൽ 26വരെ പ്ലസ്ടു, ആറു മുതൽ 29വരെ പ്ലസ് വൺ പരീക്ഷകൾ നടത്തും. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്കൊപ്പം നടത്തും. ഹയർസെക്കൻഡറി പരീക്ഷകൾക്ക് ആകെ 18ദിവസം വേണ്ടിവരും. പരീക്ഷ മാറ്റിയാൽ ഫലപ്രഖ്യാപനം നീളുകയും ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും.