കുട്ടികൾക്ക് മാനസികാരോഗ്യം ഉറപ്പാക്കും: മന്ത്രി ശിവൻകുട്ടി

Wednesday 12 February 2025 12:00 AM IST

തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ മാനസിക ആരോഗ്യപ്രശ്‌നങ്ങൾക്ക് എസ്.സി.ഇ.ആർ.ടി നിർദ്ദേശിച്ച പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കുട്ടികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് അവരുമായി ഇടപെടുന്ന മുതിർന്നവരെക്കൂടി ഭാഗഭാക്കാക്കി വേണം പരിഹാരമുണ്ടാക്കേണ്ടത്. എല്ലാ സ്കൂളുകളിലും ഇപ്പോൾ കൗൺസലർമാരില്ല. അദ്ധ്യാപകരെ പ്രാഥമിക കൗൺസിലർമാരാക്കും.

അനുവാദം വാങ്ങാതെ വൻ ഫീസ് ഈടാക്കിയും വിദ്യാഭ്യാസ നിയമങ്ങൾ പാലിക്കാതെയും നടത്തുന്ന നിരവധി സ്‌കൂളുകളെക്കുറിച്ച് വിവരം കിട്ടി. ഇവർക്കെതിരേ കർശന നടപടിയെടുക്കും. വിദ്യാർത്ഥിയുടെ ആത്മഹത്യയുണ്ടായ എറണാകുളം ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻ.ഒ.സി. ലഭിച്ചിട്ടില്ല. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്നും മുഹമ്മദ് മുഹ്‌സിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

സ്കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്
അ​പ​ക​ട​ ​ഇ​ൻ​ഷ്വ​റ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​അ​പ​ക​ട​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ശു​പാ​ർ​ശ​ ​പ​രി​ശോ​ധ​ന​യി​ലെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ.​ ​ആ​രോ​ഗ്യ​ ​പ​രി​ര​ക്ഷ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നും​ ​ഇ.​എ​സ്.​ഐ,​ ​ഇ.​പി.​എ​ഫ് ​പ​ദ്ധ​തി​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​നു​മു​ള്ള​ ​ആ​വ​ശ്യം​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​പ​ദ്ധ​തി​ ​ചെ​ല​വി​ൽ​ 60​%​ ​കേ​ന്ദ്ര​വും​ 40​%​ ​സം​സ്ഥാ​ന​വു​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ 20​ ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ​ക്കാ​യി​ ​ഒ​രു​ ​തൊ​ഴി​ലാ​ളി​ക്ക് ​പ്ര​തി​മാ​സം​ 12000​ ​രൂ​പ​ ​മു​ത​ൽ​ 13500​ ​രൂ​പ​വ​രെ​ ​ന​ൽ​കു​ന്നു.​ ​പ്ര​തി​വ​ർ​ഷം​ ​സ​ർ​ക്കാ​രി​ന് 160​ ​കോ​ടി​യു​ടെ​ ​അ​ധി​ക​ബാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​വി.​ആ​ർ.​സു​നി​ൽ​കു​മാ​റി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.