സി.പി.എം സംസ്ഥാന സമ്മേളനം: പൊലീസിനെതിരായ വിമർശനം കടുത്തേക്കും

Wednesday 12 February 2025 12:09 AM IST

തെറ്റുതിരുത്തൽ പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് ആക്ഷേപം

തിരുവനന്തപുരം:സി.പി.എമ്മിന്റെ പതിനാല് ജില്ലാ സമ്മേളനങ്ങളും പൂർത്തിയായതോടെ, മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം. സർക്കാരിനും പൊലീസിനുമെതിരെ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന

സമ്മേളനത്തിൽ ശക്തമായി പ്രതിഫലിച്ചേക്കും. ആലപ്പുഴയിലും തൃശൂരിലും കണ്ണൂരിലും കൊല്ലത്തും ഉൾപ്പെടെ ഇടതു കോട്ടകളിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ കഴിഞ്ഞ പാർലമെന്റ്

തിരഞ്ഞെടുപ്പിൽ ചോർന്നത് ജില്ലാ സമ്മേളനങ്ങളിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

ബി.ജെ.പിയുടെ വളർച്ചയും പാർട്ടി വോട്ടുകളുടെ ചോർച്ചയും തടയാനായില്ല. ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അമിതമായ ന്യൂനപക്ഷ പ്രീണന നയം തിരിച്ചടിച്ചെന്നുമുള്ള ആക്ഷേപം സംസ്ഥാന സമ്മേളനത്തിലും ഉയർന്നേക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം, ഈഴവ വോട്ടുകൾ ചോർന്നതിന്റെ ഉത്തരവാദിത്വം എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന് മേൽ ചാരി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ കടന്നാക്രമണം സമുദായത്തിൽ മാത്രമല്ല, പാർട്ടിയിലും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു.പിന്നീട്,അതിൽനിന്ന് പിന്മാറേണ്ടി വന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഉൾക്കൊണ്ട് പാർട്ടിയിലെയും സർക്കാരിലെയും തെറ്റുകൾ തിരുത്തി കൂടുതൽ ജനാഭിമുഖ്യത്തോടെ മുന്നോട്ട് പോകുമെന്ന പ്രഖ്യാപനം എത്ര മാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്കും,

സംസ്ഥാന സെക്രട്ടറിക്കും മറുപടി നൽകേണ്ടി വരും.

ഗോവിന്ദൻ തുടരും

സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെ തുടർന്നാണ് ഗോവിന്ദൻ സെക്രട്ടറിയായത്.

സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല: വി​മ​ർ​ശ​നം​ ​
സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെന്ന് ​ ​മു​ഖ്യ​മ​ന്ത്രി

കു​ന്നം​കു​ളം​:​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സം​ബ​ന്ധി​ച്ച് ​ആ​ര് ​വി​മ​ർ​ശി​ച്ചാ​ലും​ ​അ​ത് ​എ​ൽ.​ഡി.​എ​ഫി​നെ​യും​ ​സ​ർ​ക്കാ​രി​നെ​യും​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​സ​മാ​പ​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ട​ത്തി​യ​ ​പൊ​തു​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. സ​ർ​ക്കാ​രി​നെ​ ​വി​മ​ർ​ശി​ക്കാ​ൻ​ ​എ​ന്തോ​ ​ഒ​ന്ന് ​കി​ട്ടി​പ്പോ​യി​യെ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ചി​ല​ർ​ ​ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ​മ​റ്റ് 26​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ണ്ട്.​ ​പി​ന്നെ​ന്തു​ ​കൊ​ണ്ട് ​കേ​ര​ള​ത്തി​ൽ​ ​ആ​യി​ക്കൂ​ടെ​ന്ന​ ​ചോ​ദ്യം​ ​ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ​അ​ത​നു​വ​ദി​ക്കാ​ൻ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​ക​ച്ച​വ​ട​ത്തി​ന് ​അ​വ​സ​ര​മു​ണ്ടാ​ക്കി​ ​കൊ​ടു​ക്ക​ല​ല്ല​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വ​ഴി​ ​ന​ൽ​കു​ന്ന​ത്.​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ന് ​റി​സ​ർ​വേ​ഷ​ൻ,​ ​ഫീ​സ് ​നി​ര​ക്ക്,​ ​പൊ​തു​വാ​യ​ ​റി​സ​ർ​വേ​ഷ​ൻ​ ​എ​ന്നി​വ​യി​ലെ​ല്ലാം​ ​വ്യ​ക്ത​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ത്തേ​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​നു​വ​ദി​ക്കുവെന്നും ​ ​മു​ഖ്യ​മ​ന്ത്രി​ ​പറഞ്ഞു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​വി.​അ​ബ്ദു​ൾ​ ​ഖാ​ദ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.