ഡിജിറ്റൽ റീ സർവെ മൂന്നാം ഘട്ടം : ഉദ്ഘാടനം നാളെ
Thursday 13 February 2025 4:58 AM IST
തിരുവനന്തപുരം: ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 .30 ന് കൊല്ലം ചാത്തന്നൂർ ചിറക്കര ഇ .എ .കെ കൺവെൻഷൻ സെന്ററിൽ മന്ത്രി കെ. രാജൻ നിർവഹിക്കും.മന്ത്രി കെ .എൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും.
സർവെ ഭൂരേഖ വകുപ്പ് ഡയറക്ടർ സിറാം സാംബശിവ റാവു പദ്ധതി വിശദീകരണം നടത്തും.
രണ്ടു ഘട്ടങ്ങളിലായി ഡിജിറ്റൽ റീ സർവെയിൽ ഇതുവരെ ആറ് ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നു കഴിഞ്ഞു. ഒന്നാം ഘട്ടത്തിൽ സർവെ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തിൽ സർവെ ആരംഭിച്ച 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സർവെ ,പൂർത്തീകരിച്ച്, സർവെ അതിരടയാള നിയമത്തിലെ 9 (2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു.