നിയമസഭയിൽ മുഖ്യമന്ത്രി ; കിഫ്ബി റോഡിൽ ടോൾ പിരിക്കും

Thursday 13 February 2025 4:28 AM IST

തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിലപാടാണ് യൂസർ ഫീയെന്ന ബദൽ മാർഗം സ്വീകരിക്കാൻ കാരണം. യൂസർ ഫീ ഉപയോഗിച്ച് കിഫ്ബി വായ്പ തിരിച്ചടയ്ക്കും.

ബഡ്ജറ്റ് പൊതുചർച്ചയ്ക്കുള്ള മറുപടിക്കിടെ, കിഫ്ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഒരുശതമാനം ഇന്ധന സെസ്സും മോട്ടോർ വാഹന നികുതി വിഹിതവുമാണ് കിഫ്ബിയുടെ വരുമാനം. ഇത് സെക്യൂരിറ്റി നൽകിയാണ് വായ്പയെടുക്കുന്നത്. കിഫ്ബി വായ്പകൾ 2022വരെ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ടോൾ പിരിക്കേണ്ടെന്ന നിലപാടെടുത്തത്.

എന്നാൽ, കേന്ദ്ര സർക്കാർ 2022ൽ കിഫ്ബിയെയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ 15,895.50 കോടിയുടെ അധിക വായ്പയ്ക്കുള്ള അവകാശം നഷ്ടപ്പെട്ടു. കേന്ദ്ര സമീപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കിഫ്ബി പദ്ധതികൾ വരുമാനദായകമല്ലെന്ന് കേന്ദ്രം വാദിച്ചു. തുടർന്നാണ് കിഫ്ബി പദ്ധതികളെ വരുമാനദായകമാക്കാൻ തീരുമാനിച്ചത്. കിഫ്ബിക്ക് വരുമാനമുണ്ടായാൽ വായ്പകളെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാനാകും.

ഗ്രാന്റും ഒഴിവാകും

 20,00 0 കോടി ഗ്രാന്റും വായ്പയെടുത്ത 13,100 കോടിയും പൂർണമായും കിഫ്ബിയുടെ ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി

 യൂസർ ഫീ കൊണ്ട് ലോണുകൾ തിരിച്ചടയ്ക്കുന്നതോടെ, സർക്കാരിൽ നിന്നുള്ള ഗ്രാൻഡ് ഘട്ടംഘട്ടമായി ഒഴിവാക്കാനാവും

 കിഫ്ബി വന്നതോടെ മൂലധനച്ചെലവുയർന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന മൂന്ന് വർഷം മൂലധനച്ചെലവ് 16,049 കോടി

 കിഫ്ബിയുടെ 17,857കോടിയുൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷം ചെലവാക്കിയത് 59,630 കോടി

കിഫ്ബിയിൽ സ്റ്റാറ്ര്യൂട്ടറി ഓഡിറ്റ്, സി.എ.ജി ഓഡിറ്റ്, റിസ്‌ക് ബേസ്ഡ് ഇന്റേർണൽ ഓഡിറ്റ്, കൺകറണ്ട് ഓഡിറ്റ് എന്നിവ നടക്കുന്നുണ്ട്

- മുഖ്യമന്ത്രി പിണറായി വിജയൻ

ടൂ​റി​സ​ത്തി​ന് ​വ്യ​വ​സായ പ​ദ​വി​ ​ന​ൽ​കും

​ ​ടൂ​റി​സ​ത്തി​ന് ​വ്യ​വ​സാ​യ​ ​പ​ദ​വി​ ​ന​ൽ​കു​മെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​ബ​ഡ്ജ​റ്റ് ​പൊ​തു​ച​ർ​ച്ച​യ്ക്ക് ​മ​റു​പ​ടി​ ​പ​റ​യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി. 15​ ​ല​ക്ഷം​ ​പേ​ർ​ക്ക് ​തൊ​ഴി​ലും​ ​കേ​ര​ള​ത്തി​ന് ​വ​ർ​ഷം​ 45,000​ ​കോ​ടി​ ​രൂ​പ​യും​ ​ന​ൽ​കു​ന്ന​ ​മേ​ഖ​ല​യാ​ണ്.​ ​ടൂ​റി​സ​ത്തി​ന് ​വ്യ​വ​സാ​യ​ ​പ​ദ​വി​ ​ന​ൽ​കി​ 1986​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കെ.​ക​രു​ണാ​ക​ര​ൻ​ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ധ​ന,​ ​വൈ​ദ്യു​തി,​ ​റ​വ​ന്യു​ ​വ​കു​പ്പു​ക​ളു​ടെ​ ​എ​തി​ർ​പ്പു​മൂ​ലം​ ​ന​ട​പ്പാ​യി​ല്ല. ടൂ​റി​സം​ ​മേ​ഖ​ല​യി​ൽ​ ​നി​ക്ഷേ​പം​ ​ഇ​റ​ക്കു​ന്ന​വ​രു​ടെ​ ​ദീ​ർ​ഘ​കാ​ല​ ​ആ​വ​ശ്യ​മാ​ണ് ​വ്യ​വ​സാ​യ​പ​ദ​വി.​ ​ഇ​തു​ ​കി​ട്ടു​ന്ന​തോ​ടെ​ ​ഒ​റ്റ​ത്ത​വ​ണ​ ​കെ​ട്ടി​ട​നി​കു​തി​ ​ഒ​ഴി​വാ​ക്ക​ൽ,​ ​വ്യ​വ​സാ​യ​നി​ര​ക്കി​ൽ​ ​വൈ​ദ്യു​തി​ ​തു​ട​ങ്ങി​യ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​ഹോ​ട്ട​ലു​ക​ളും​ ​അ​ർ​ഹ​രാ​കും.​ ​വാ​യ്പ​ക​ളി​ലും​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള്ള​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​കാ​ലാ​കാ​ല​ങ്ങ​ളി​ൽ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​കി​ട്ടും.​ ​ടൂ​റി​സം​ ​മേ​ഖ​ല​യ്ക്ക് ​വ്യ​വ​സാ​യ​ ​പ​ദ​വി​ ​ന​ൽ​ക​ണ​മെ​ന്ന് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​യും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.