കുംഭമേളയിലെ താരം മൊണാലിസ കോഴിക്കോട്ടെത്തുന്നു

Thursday 13 February 2025 12:11 AM IST

കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ സാമൂഹികമാദ്ധ്യമങ്ങളിൽ താരമായ 'മൊണാലിസ’ എന്ന പെൺകുട്ടി കോഴിക്കോട്ടെത്തുന്നു. നാളെ കോഴിക്കോട്‌ ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ അരയിടത്തുപാലം ഷോറൂമിലാണ് മൊണാലിസ എത്തുന്നത്. ചെമ്മണൂർ ജുവലേഴ്സിന്റെ പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കളക്ഷൻ അവതരിപ്പിക്കുന്നതിന്

കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോ ബോബി ചെമ്മണൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മഹാകുംഭമേളയ്ക്കിടെ സാമൂഹികമാദ്ധ്യമങ്ങളിൽ താരമായ പെൺകുട്ടിയാണ് മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മോണി ബോസ്ലെ എന്ന മൊണാലിസ. ആരെയും ആകർഷിക്കുന്ന കണ്ണുകളും ചിരിയുമാണ് കുംഭമേളയ്ക്ക് മാല വിൽപ്പനക്കാരിയായ മൊണാലിസയെ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലാക്കിയത്.