ജസ്റ്റിസ് സോഫി തോമസിന് യാത്രഅയപ്പ്
Thursday 13 February 2025 12:23 AM IST
കൊച്ചി: ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് സോഫി തോമസിന് ഫുൾ കോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകി. ചീഫ് ജസ്റ്റിന്റെ കോടതിയിൽ നടന്ന ചടങ്ങിൽ സഹജഡ്ജിമാരും മുൻ ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും പങ്കെടുത്തു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായിരുന്നു. അഡി. അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായ് എന്നിവർ പ്രസംഗിച്ചു. ജസ്റ്റിസ് സോഫി തോമസ് മറുപടി പ്രസംഗം നടത്തി. 1991ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ച ജസ്റ്റിസ് സോഫി 2021 മുതൽ ഹൈക്കോടതിയിൽ ന്യായാധിപയായിരുന്നു. ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ജനറലുമായിരുന്നു.