സ്ക്രൂട്ടിനി നിയമനം
Thursday 13 February 2025 1:34 AM IST
തിരുവനന്തപുരം: പ്രൊഫഷണൽ ഡിഗ്രി കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. പ്ലസ് ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത ഫോർമാറ്റിലുള്ള ബയോഡാറ്റ 22നകം പ്രവേശന പരീക്ഷാ കമ്മിഷണർ, ഏഴാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ ceekinfo.cee@kerala.gov.in ഇമെയിലിലോ സമർപ്പിക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ:0471 2525300.