ഇറ്റ്‌ഫോക്ക്: ഓൺലൈൻ ബുക്കിംഗ് 15 മുതൽ

Thursday 13 February 2025 3:11 AM IST

തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് 15ന് ആരംഭിക്കും. ലോകനാടകങ്ങൾ, ഇന്ത്യൻ നാടകങ്ങൾ, തിയറ്റർ വർക്ക്‌ഷോപ്പുകൾ, പാനൽ ചർച്ചകൾ, സംഗീത പരിപാടികൾ, ആർട്ടിസ്റ്റുകളുമായുള്ള സംവാദം തുടങ്ങിയവ ഉണ്ടാകും. ദേശീയ - അന്തർദേശീയ തലങ്ങളിലെ 15നാടകങ്ങളുടേതായി 34ഷോകളുടെ ടിക്കറ്റാണ് ലഭിക്കുക. അനുബന്ധ പരിപാടികൾ കാണാൻ ടിക്കറ്റെടുക്കേണ്ട. ടിക്കറ്റ് നിരക്ക് 80 രൂപയാണ്. ഒരാൾക്ക് ഒരു ഷോയുടെ രണ്ട് ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. https://thetarefestivalkerala.com/ എന്ന വെബ്‌സൈറ്റിൽ 15ന് ഉച്ചയ്ക്ക് 12 മണി മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും.