പ്രണയദിനത്തിൽ 80 ശതമാനം വരെ കിഴിവുമായി മൈജി
Friday 14 February 2025 12:44 AM IST
കോഴിക്കോട്: ഗാഡ്‌ജറ്റ്സിലും അപ്ലയൻസസിലും 80 ശതമാനം വരെ കിഴിവുമായി മൈജിയുടെ മൈ ജോഡി ഓഫർ ഞായറാഴ്ച വരെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ഗാഡ്ജറ്റുകൾക്കൊപ്പം ഹോം അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ മൈജിയുടെ ഒരു വർഷ അധിക വാറന്റിയും ലഭ്യമാണ്. 10,000 മുതൽ 30,000 വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം മൊബൈൽ ഫോൺ സൗജന്യം, 60,000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം 6000 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ , ഒരു ലക്ഷം രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കൊപ്പം സ്പെഷ്യൽ ഫീച്ചറുള്ള 64 ജിബി സ്മാർട്ട്ഫോണും, ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സ്മാർട്ട്ഫോണുകളിൽ 128 ജിബി സ്മാർട്ട്ഫോണും അടക്കമുള്ള ഓഫറുകൾ ലഭിക്കും.