1000 നാൾ പരോൾ: ഞെട്ടലില്ലെന്ന് കെ.കെ.രമ
Friday 14 February 2025 12:54 AM IST
തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികൾക്ക് ആയിരത്തിലേറെ ദിവസം പരോൾ അനുവദിച്ച സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ഇക്കാര്യത്തിൽ ഞെട്ടലില്ല. പാർട്ടി ചെയ്യിപ്പിച്ച കൊലപാതമായതിനാൽ പ്രതികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത അവർക്കാണ്. കെ.സി.രാമചന്ദ്രൻ ഞങ്ങളുടെ വീടിനടുത്താണ്. എല്ലാ ആഘോഷങ്ങൾക്കും രാമചന്ദ്രൻ നാട്ടിലുണ്ടാകും. ഇപ്പോൾ പുറത്തുവന്നത് രേഖകളിലുള്ള പരോളാണ്. രേഖപ്പെടുത്തലില്ലാതെ എത്രവട്ടം ഇവരെ പുറത്തു വിട്ടിട്ടുണ്ടെന്ന് അന്വേഷിക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പ്രതികളുടെ പരോൾ വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചെങ്കിലും ജയിലുകൾ പലതാണെന്ന് പറഞ്ഞ് അപേക്ഷ തട്ടിക്കളിച്ചു.