എം. ഗംഗാധരൻ നിര്യാതനായി

Friday 14 February 2025 2:57 AM IST

തിരുവനന്തപുരം: ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരൻ എം. ഗംഗാധരൻ (87) നിര്യാതനായി. ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ന്യൂഹാം കൗൺസിൽ മേയറും ഡെപ്യൂട്ടി മേയറുമായിരുന്ന ഡോ.ഓമന ഗംഗാധരനാണ് ഭാര്യ.

ന്യൂഹാം ഒളിമ്പിക് പാർക്കിന് സമീപമുള്ള വസതിയിലായിരുന്നു താമസം.

ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.ആർ.ഗൗരിയമ്മയുടെയും ടി.വി.തോമസിന്റെയും സഹയാത്രികനായിരുന്ന മാധവന്റെ ഇളയമകനാണ്. മക്കൾ: കാർത്തിക (യു.കെ റവന്യു ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ), കണ്ണൻ (ബിസിനസ്). മരുമകൻ: ഡോ.സൂരജ് (ജനറൽ പ്രാക്ടീഷണർ). സംസ്കാരം ലണ്ടനിൽ.

15-ാം വയസിൽ സിംഗപ്പൂരിലെത്തിയ ഗംഗാധരൻ, ബ്രിട്ടീഷുകാർ സിംഗപ്പൂർ വിട്ടതിനെത്തുടർന്നാണ് 1969ൽ ലണ്ടനിലേക്ക് കുടിയേറിയത്. സിംഗപ്പൂരിൽ റോയൽ എയർഫോഴ്സ് മന്ത്രാലയത്തിലും പ്രവർത്തിച്ചു. ലണ്ടനിൽ യു.കെ ടെലിഫോൺ കേബിൾ ഉദ്യോഗസ്ഥനായിരുന്നു. യു.കെ ജനറൽ ട്രാൻസ്പോർട്ട് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സീനിയ‌ർ പ്രതിനിധിയായും ഡോ.ഓമന ന്യൂഹാം മേയറായിരുന്നപ്പോൾ മേയറുടെ കൺസേർട്ടായും പ്രവർത്തിച്ചിട്ടുണ്ട്.