'ന്യൂനപക്ഷ ദ്രോഹ നിലപാട് തിരുത്തണം'

Friday 14 February 2025 8:21 PM IST

ആലുവ: സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചും ബഡ്ജറ്റിൽ വകയിരുത്തിയതും നിയമസഭ പാസാക്കിയതുമായ തുക നൽകാതെയും റൊട്ടേഷൻ വ്യവസ്ഥയും സംവരണ നിയമങ്ങളും അട്ടിമറിച്ചും കേരളത്തിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും വഞ്ചിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്ന് പെൻഷനേഴ്സ് ലീഗ് ജില്ലാ പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. കൊച്ചുമീതിയന്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ്, ട്രഷറർ എം.എം മുഹമ്മദ് അഷറഫ്, എം.പി. ബാവ മാഷ്, എ.എ. അബ്ദുൾ ഖാദർ, ടി.ബി. മുഹമ്മദാലി, എം.സി. സൈതുമുഹമ്മദ്, പി.കെ. ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.