കലാനിധി ട്രസ്റ്റിന്റെ മാദ്ധ്യമശ്രേഷ്ഠ പുരസ്കാരം കെ.എസ്.അരവിന്ദിന്
Saturday 15 February 2025 4:29 AM IST
മികച്ച ഇൻഫോടെയിൻമെന്റ് ചാനൽ കൗമുദി ടി.വി
തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചർ ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൽകുന്ന എസ്.പി.ബി -ഒ.എൻ.വി ആർട്ടിസ്റ്റ് നമ്പൂതിരി മാദ്ധ്യമ ശ്രേഷ്ഠ പുരസ്കാരത്തിന് കേരളകൗമുദി സീനിയർ റിപ്പോർട്ടർ കെ.എസ്.അരവിന്ദ് അർഹനായി. പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ മുൻ ഡി.ജി.പി ആർ.ശ്രീലേഖയാണ് അവാർഡ് പ്രഖ്യാപിച്ചത്. മികച്ച ഇൻഫോടെയിൻമെന്റ് ചാനലിനുള്ള പുരസ്കാരത്തിന് കൗമുദി ടി.വി അർഹമായി. കലാനിധി ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനദിനമായ 26ന് വൈകിട്ട് 5ന് ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പുരസ്കാരങ്ങൾ നൽകുമെന്ന് പ്രൊഫ.പി.ആർ.കുമാരകേരളവർമ്മ,കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ,രക്ഷാധികാരി മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.