എസ്.എഫ്.ഐയെ പിരിച്ചുവിടണം: സതീശൻ
Saturday 15 February 2025 4:18 AM IST
തിരുവനന്തപുരം: കോട്ടയത്ത് നടന്ന റാഗിംഗിന്റ പശ്ചാത്തലത്തിൽ എസ്.എഫ്.ഐയെ പിരിച്ചുവിടാൻ സി.പി.എം തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പൂക്കോട് വിഷയത്തിൽ സർക്കാർ എടുത്ത സ്വജനപക്ഷപാതമാണ് കേരളത്തിൽ റാഗിംഗ് ആവർത്തിക്കാൻ കാരണം. എസ്.എഫ്.ഐ യുമായി ബന്ധമുള്ള സംഘടനയാണ് കെ.ജി.എസ്.എൻ.എ. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വയനാട്ടിൽ സിദ്ധാർത്ഥന് സംഭവിച്ചതിന്റെ തുടർച്ചയാണിത്. വിഷയത്തിൽ സർക്കാർ കർശന നടപടിയെടുത്തില്ലെങ്കിൽ പ്രതിപക്ഷം സമരം ആരംഭിക്കുമെന്നും സതീശൻ പറഞ്ഞു.