കത്തികാട്ടി  പട്ടാപ്പകൽ  ബാങ്കുകൊള്ള, 15 ലക്ഷം  കവർന്നത്  ഫെഡറൽ  ബാങ്ക്  പോട്ട ശാഖയിൽ നിന്ന് 

Saturday 15 February 2025 4:06 AM IST

# ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ വന്നത് ഒറ്റയ്ക്ക്

ചാ​ല​ക്കു​ടി​:​ മു​ഖം​ ​മ​റ​യു​ന്ന​ ​ഹെ​ൽ​മ​റ്റ് ​ധ​രി​ച്ചും​ ​കൈ​ക​ളി​ൽ​ ​ഗ്ളൗ​സ് ​അ​ണി​ഞ്ഞും​ ​സ്കൂ​ട്ട​റി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​അ​ക്ര​മി ജീ​വ​ന​ക്കാ​രെ​ ​ക​ത്തി​മു​ന​യി​ൽ​ ​നി​റു​ത്തി​ ​ക​വ​ർ​ന്ന​ത് ​പ​തി​ന​ഞ്ച് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ.​ ​ക​വ​ർ​ച്ച​ ​ന​ട​ന്ന​ത് ​ചാ​ല​ക്കു​ടി​ ​പോ​ട്ട​യി​ലെ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​ശാ​ഖ​യി​ൽ. പ​ഴ​യ​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​ലി​റ്റി​ൽ​ ​ഫ്‌​ള​വ​ർ​ ​ബി​ൽ​ഡിം​ഗി​ലെ​ ​ശാ​ഖ​യി​ൽ​നി​ന്ന് ​ത​ട്ടി​യെ​ടു​ത്ത​ത്അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​മൂ​ന്ന് ​ബ​ണ്ടി​ൽ.അ​ക്ര​മി​ ​ഒ​റ്റ​യ്ക്കാ​യി​രു​ന്നു.​ഇ​ന്ന​ലെ​ ​ഉ​ച്ച​തി​രി​ഞ്ഞ് 2.20​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​മു​ൻ​ഭാ​ഗ​ത്തി​രു​ന്ന​ ​പ്യൂ​ൺ​ ​ടെ​ജി​നു​ ​നേ​രെ ക​ത്തി​ ​ചൂ​ണ്ടി​ ​പ​ണം​ ​എ​വി​ടെ​യാ​ണ് ​ഇ​രി​ക്കു​ന്ന​തെ​ന്ന് ​ഹി​ന്ദി​യി​ൽ​ ​ചോ​ദി​ച്ചു. ക​ത്തി​മു​ന​യിൽടെ​ജി​നെ​യും​ ​കൊ​ണ്ട് ​കൗ​ണ്ട​റി​ലെ​ത്തി.​ ​തൊ​ട്ട​ടു​ത്ത മു​റി​യി​ൽ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​ര​ണ്ട് ​വ​നി​ത​ ​ജീ​വ​ന​ക്കാ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ടെജി​നെ​യും​ ആ മു​റി​യി​ലാ​ക്കി​ ​വാ​തി​ല​ട​ച്ച് ​ക​സേ​ര​ ​കൊ​ളു​ത്തി​ലി​ട്ട് ​പൂ​ട്ടി. കൗ​ണ്ട​റി​ന്റെ​ ​ചി​ല്ല് ​അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ​ ​പ​ല​വ​ട്ടം​ ​ശ്ര​മി​ച്ചു.​ ​വാ​തി​ലി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ത്ത്ക​യ​റി അ​ഞ്ഞൂ​റി​ന്റെ​ ​മൂ​ന്ന് ​വ​ലിയ അ​ടു​ക്കു​കൾ ​ബാ​ഗി​ലാ​ക്കി​ ​മൂ​ന്ന് ​മി​നി​റ്റി​ന​കം​ ​പു​റ​ത്തു​ക​ട​ന്നു.​ ​മൊ​ത്തം​ ​നാ​ല്പ​ത്തി​യേഴ് ല​ക്ഷം​ ​കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്നു. പോ​ട്ട​ ​സ്‌​കൂ​ൾ​ ​റോ​ഡി​ലൂ​ടെ​യാ​ണ് ​സ്കൂ​ട്ട​റി​ൽ​ ​പാ​ഞ്ഞു​പോ​യ​ത്.ജീ​വ​ന​ക്കാ​ർ​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ചു.​എ​ട്ട് ​ജീ​വ​ന​ക്കാ​രാ​ണ് ​ബാ​ങ്കി​ലു​ള്ള​ത്.​ഒ​രാ​ൾ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​പു​റ​ത്തു​പോ​യി​രു​ന്നു.​ ​മാ​നേ​ജ​ർ​ ​അ​ട​ക്കം​ ​മ​റ്റു​ ​നാ​ലു​പേ​ർ​ ​പി​ന്നി​ലു​ള്ള​ ​ഡൈ​നിം​ഗ് ​ഹാ​ളി​ലാ​യി​രു​ന്നു.ചാ​ല​ക്കു​ടി​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​സു​മേ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സെ​ത്തി.ക്യാ​മ​റ​ക​ളി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​തി​ഞ്ഞി​ട്ടു​ണ്ട്.​വ​ഴി​നീ​ളെ​യു​ള്ള​ ​ക്യാ​മ​റ​ക​ളും​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചു. ആ​ളെ​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.​ഹി​ന്ദി​യി​ൽ​ ​സം​സാ​രി​ച്ച​ ​അ​ക്ര​മി,​ ​ഇ​ട​യ്ക്ക് ​മ​ല​യാ​ള​ ​വാ​ക്കും​ ​ഉ​പ​യോ​ഗി​ച്ചെ​ന്ന് ​ജീ​വ​ന​ക്കാ​ർ​ ​പ​റ​ഞ്ഞു.ഭ​ക്ഷ​ണ​സ​മ​യ​മാ​യ​തി​നാ​ൽ​ ​പു​റ​ത്തു​നി​ന്നു​ള്ള​ ​ആ​രും​ ​ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​ ​സെ​ക്യൂ​രി​റ്റി​യും​ ​ഇ​ല്ല.തൃ​ശൂ​ർ​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​ബി.​കൃ​ഷ്ണ​കു​മാ​ർ​ ​എ​ത്തി.​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​ർ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ചു.​ ​ചാ​ല​ക്കു​ടി​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​സു​മേ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​കേ​സ് ​അ​ന്വേ​ഷി​ക്കും.​ ​

സെ​ക്യൂ​രി​റ്റി​ ​സ്റ്റാ​ഫി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ​ ഡി.​ഐ.​ജി

ബാ​ങ്കു​ക​ളി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​സ്റ്റാ​ഫി​നെ​ ​നി​യ​മി​ക്കാ​ൻ​ ​ന​ട​പ​ടി​ ​വേ​ണം.​ ​അ​തോ​ടൊ​പ്പം​ ​ആ​ർ.​ബി.​ഐ​യു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്കാ​ൻ​ ​ബാ​ങ്കു​ക​ൾ​ ​ത​യ്യാ​റാ​ക​ണം.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​അ​ല​ർ​ട്ട് ​ന​ൽ​കു​ന്ന​ ​സം​വി​ധാ​നം​ ​വേ​ണം.​ ​പൊ​ലീ​സി​ന്റെ​ ​ഭാ​ഗത്തുനി​ന്ന് ​ പ​രി​ശോ​ധ​ന​ക​ൾ​ ​ക​ർ​ശ​ന​മാ​ക്കും ഹ​രി​ശ​ങ്കർ, ഡി.​ഐ.​ജി.