നിയോജക മണ്ഡലം കൺവെൻഷൻ

Saturday 15 February 2025 8:30 PM IST

കാക്കനാട് : ട്വന്റി 20 പാർട്ടി തൃക്കാക്കര നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പാലച്ചുവട് ജംഗ്ഷനിൽ നടന്നു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് എം.ജെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ- ഓർഡിനേറ്റർ ലീന സുഭാഷ് , ഡോ. ടെറി തോമസ് , പി. എസ്. നൗഷാദ്, ജോജോ വിജയൻ, കെ എ . ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.