സ്വർണ വില താഴേക്ക്

Sunday 16 February 2025 12:36 AM IST

കൊച്ചി: വൻകിട ഫണ്ടുകൾ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ സ്വർണ വില താഴേക്ക് നീങ്ങി. കേരളത്തിൽ പവൻ വില 800 രൂപ കുറഞ്ഞ് 63,120 രൂപയിലെത്തി. ഗ്രാമിന്റെ വില 100 രൂപ കുറഞ്ഞ് 7,890 രൂപയായി. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 2,882 ഡോളറിലേക്ക് താഴ്ന്നതാണ് ഇന്ത്യയിലും വിലയിൽ കുറവുണ്ടാക്കിയത്. അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ പലിശ കുറയാനുള്ള സാദ്ധ്യതയും സ്വർണത്തിന് വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചു. വരും ദിവസങ്ങളിൽ സ്വർണ വില തിരിച്ചുകയറാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.