പി.എസ്.സി അറിയിപ്പുകൾ

Sunday 16 February 2025 12:00 AM IST

തിരുവനന്തപുരം: കോഴിക്കോട് പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ(മലയാളം
മീഡിയം)(ഹിന്ദുനാടാർ)(ക്യാറ്റഗറി നമ്പർ 215/2023) തസ്തികയിലേക്ക് 19ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ 0495- 2371971 എന്ന നമ്പറിൽ ബന്ധപ്പെടണം.

പാലക്കാട് വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം)(ക്യാറ്റഗറി നമ്പർ 709/2023) തസ്തികയിലേയ്ക്കുള്ള ഒന്നാംഘട്ട അഭിമുഖം 21ന് പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും.

പ്രമാണപരിശോധന

കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ(ജൂനിയർ) മലയാളം (കാറ്റഗറി നമ്പർ 474/2023) തസ്തികയിലേക്ക് 18ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം(0471 2546439).


സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ ഇൻ ആർട്സ്,ഹിസ്റ്ററി ആൻഡ് ഏസ്തറ്റിക്സ്(ഫൈൻആർട്സ് കോളേജ്)(കാറ്റഗറി നമ്പർ 495/2023) തസ്തികയുടെ അപേക്ഷയിൽ ന്യൂനത പരിഹരിക്കേണ്ട ഉദ്യോഗാർത്ഥികൾക്ക് 18ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).

ട്രെ​യ്‌​ന​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​സാ​പ് ​കേ​ര​ള​യി​ൽ​ ​എ.​ആ​ർ​/​വി.​ആ​ർ​ ​ട്രെ​യ്‌​ന​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് 20​ന് ​വൈ​കി​ട്ട് 5​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​വി​വി​ധ​ ​ക​മ്മ്യൂ​ണി​റ്റി​ ​സ്‌​കി​ൽ​ ​പാ​ർ​ക്കു​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​c​a​r​e​e​rs