കൃഷിനാശം, കാട്ടുമൃഗശല്യം, വെള്ളപ്പൊക്കം: ജനങ്ങളുടെ പരാതി ക്ഷമയോട് കേട്ട് രാഹുൽ

Wednesday 28 August 2019 2:52 PM IST

കൽപ്പറ്റ: വയനാട്ടിലെ പ്രളയ ദുരിതബാധിതർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ എം.പി എന്ന നിലയിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. യു.ഡി.എഫ് അതിനുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ പര്യടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല പര്യടനത്തിന്റെ രണ്ടാം ദിവസം ആദിവാസികർ, കർഷകർ, ഉൾപ്പടെയുള്ള ജനക്കൂട്ടത്തിന്റെ പ്രശ്നങ്ങൾ രാഹുൽ നേരിട്ട് കേട്ടു. കൃഷിനാശം, കാട്ടുമൃഗശല്യം, എന്നീ പ്രശ്നങ്ങളാണ് ജനക്കൂട്ടം ഉന്നയിച്ചത്. എല്ലാ പ്രശ്നങ്ങളും ക്ഷമയോടെ കേട്ട രാഹുൽ നിർദ്ദേശങ്ങൾ കുറിച്ചുവച്ചു. അതേസമയം, വയനാട് അല്ലാതെയുള്ള മറ്റുവിഷയങ്ങൾ രാഹുൽ പ്രതികരിച്ചില്ല വയനാട്ടിൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനം സംബന്ധിച്ച് സമരസമിതിയുമായി ചർച്ച നടത്തുമെന്നും രാഹുൽ അറിയിച്ചു. ഇന്ന് രാത്രി കൽപ്പറ്റ് ഗസ്റ്റ് ഹൗസിൽ തങ്ങിയതിന് ശേഷം നാളെ ഉച്ചയോടെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയി. എത്തും.