ആദ്യ ഉപഗ്രഹത്തിന്റെ ഡയറക്ടർ ആർ.എം.വാസഗം നിര്യാതനായി
Sunday 16 February 2025 4:25 AM IST
തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സിയിലെ മുൻ ശാസ്ത്രജ്ഞനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപഗ്രഹമായ ആപ്പിളിന്റെ പ്രൊജക്ട് ഡയറക്ടറുമായ ആർ.മാണിക്ക വാസഗം എന്ന ആർ.എം.വാസഗം നിര്യാതനായി. 91 വയസായിരുന്നു. ബംഗളൂരുവിലെ ബനശങ്കരിയിലെ വീട്ടിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം നടത്തി. വി.എസ്.എസ്.സിയിൽ നിന്ന് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് പ്ളാനിംഗ് വിഭാഗം ഡയറക്ടറായി സേവനമനുഷ്ഠിച്ച വാസഗം പിന്നീട് അണ്ണാ സർവകലാശാല വൈസ് ചാൻസലറും തമിഴ്നാട്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടറുമായി. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കോയമ്പത്തൂരിലെ പി.എസ്.ജി എൻജിനിയറിംഗ് കോളേജിലെ പഠനത്തിന് ശേഷമാണ് ഐ.എസ്.ആർ.ഒയിൽ ചേർന്നത്.