കായികമന്ത്രിക്ക് നേരെയുള്ള വിമർശനം (ഡക്ക്)​ കെ.ഒ.എ പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരം: സ്‌പോർട്സ് കൗൺസിൽ

Sunday 16 February 2025 4:03 AM IST
​ല​പ്പു​റം​:​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​മോ​ശം​ ​പ്ര​ക​ട​ന​ത്തി​ൽ​ ​കാ​യി​ക​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹി​മാ​നെ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ഒ.​എ​)​​​ ​പ്ര​സി​ഡ​ന്റ് ​വി.​ ​സു​നി​ൽ​കു​മാ​റി​ന് ​മ​റു​പ​ടി​യു​മാ​യി​ ​സം​സ്ഥാ​ന​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ൽ.​ ​സു​നി​ൽ​ ​കു​മാ​റി​ന്റെ​ ​പ്ര​സ്താ​വ​ന​ ​നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്ന് ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​യു.​ ​ഷ​റ​ഫ​ലി​ ​മ​ല​പ്പു​റ​ത്ത് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

ഒ​രു​മാ​സ​ത്തെ​ ​പ​രി​ശീ​ല​ന​മെ​ങ്കി​ലും​ ​ടീ​മു​ക​ൾ​ക്ക് ​ന​ൽ​ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ആ​വ​ശ്യ​മാ​യ​ ​ഫ​ണ്ട് ​കൈ​മാ​റു​മെ​ന്നും​ ​കൗ​ൺ​സി​ൽ​ ​ഉ​റ​പ്പേ​കി.​ ​പി​ന്നാ​ലെ​ ​സ​ർ​ക്കാ​ർ​ ​നാ​ല​ര​ക്കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ച​ ​അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് 50​ ​ശ​ത​മാ​നം​ ​തു​ക​ ​മു​ൻ​കൂ​റാ​യി​ ​അ​നു​വ​ദി​ച്ചു.​ ​മു​ഴു​വ​ൻ​ ​പ​ണ​വും​ ​കൈ​യി​ൽ​ ​കി​ട്ടി​യി​ട്ടേ​ ​ക്യാ​മ്പ് ​തു​ട​ങ്ങൂ​ ​എ​ന്ന് ​അ​സോ​സി​യേ​ഷ​നു​ക​ൾ​ ​ശാ​ഠ്യം​ ​പി​ടി​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല.​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഔ​പ​ചാ​രി​ക​ത​ക​ളു​ണ്ട്.​ ​കാ​യി​ക​ ​താ​ര​ങ്ങ​ളെ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​വി​മാ​ന​ത്തി​ൽ​ ​മ​ത്സ​ര​വേ​ദി​യി​ലെ​ത്തി​ച്ചു.​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ത് ​തി​രി​ച്ച​ടി​യാ​യി.​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ലെ​ ​പ​രാ​ജ​യ​ത്തെക്കുറിച്ച് 27​ന് ​ചേ​രു​ന്ന​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ച​ർ​ച്ച​ ​ചെ​യ്യും കോ​ട​തി​ ​നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​ട്ടും​ ​ക​ള​രി​പ്പ​യ​റ്റ് ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​മ​ല​യാ​ളി​യാ​യി​ട്ട് ​പോ​ലും​ ​ക​ള​രി​യെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.​ ​കേ​സി​ൽ​ ​ക​ക്ഷി​ ​ചേ​രാ​ൻ​ ​പോ​ലും​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​കേ​ര​ള​ ​ഹോ​ക്കി​ ​അ​സോ​സി​യേ​ഷ​ന്റെ​ത​ല​പ്പ​ത്ത് ​ഏ​റെ​ ​നാ​ളാ​യി​രി​ക്കു​ന്ന​ ​സു​നി​ൽ​ ​കു​മാ​റി​ന് ​ഹോ​ക്കി​യെ​ ​ന​ന്നാ​ക്കാ​നാ​യി​ട്ടി​ല്ല.​ ​ഓ​രോ​വ​ർ​ഷ​വും​ ​10 ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഗ്രാ​ൻ​ഡ് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​കൈ​പ്പ​റ്റു​ന്നു​ണ്ട്. മെ​സി​യെ കൊ​ണ്ടു​ വ​രാ​ൻ​ ​ക​ട​മ്പ​കൾ കാ​യി​ക​മ​ന്ത്രി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കൊ​ണ്ടാ​ണ് ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ​മി​ക​ച്ച​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കി​ട്ടു​ന്ന​ത്.​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​എ​ന്താ​ണ് ​കാ​യി​ക​ ​താ​ര​ങ്ങ​ൾ​ക്കാ​യി​ ​ചെ​യ്ത​ത്.​ ​മെ​സി​യ​ട​ക്ക​മു​ള്ള​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്‌​ബോ​ൾ​ ​ടീ​മി​നെ​ ​കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് ​പ​ല​ ​ക​ട​മ്പ​ക​ളും​ ​മു​ന്നി​ലു​ണ്ടെ​ന്നും​ ​ഷ​റ​ഫ​ലി​ ​പ​റ​ഞ്ഞു.