ശബരിമല റോപ് വേ: വൈദ്യുതിലൈൻ മാറ്റും

Sunday 16 February 2025 10:28 PM IST

ശബരിമല: നിർദ്ദിഷ്ട ശബരിമല റോപ് വേക്കായി പമ്പ ഹിൽടോപ്പിലെ 66 കെ.വി. വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കും.

പമ്പയിൽ റോപ് വേ സ്റ്റേഷനും ഓട്ടോമേറ്റഡ് വെയർഹൗസുകളും ഓഫീസുകളും നിർമ്മിക്കാനിരിക്കുന്ന സ്ഥലത്താണ് ഇപ്പോൾ വൈദ്യുതി ടവർ. അനുയോജ്യമായ സ്ഥലത്തേക്ക് ടവർ മാറ്റണമെന്നും കേബിളിലൂടെ വൈദ്യുതി എത്തിക്കാൻ സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മിഷണർ വൈദ്യുതി ബോർഡിന് കത്തുനൽകും. മൂഴിയാർ പവർ ഹൗസിൽ നിന്നെത്തുന്ന വൈദ്യുതി ലൈനുകൾ തൊട്ടടുത്ത ടവറിൽ നിന്ന് വൈദ്യുതി കേബിളുകളിലേക്ക് മാറ്റി ഭൂമിക്കടിയിലൂടെ പമ്പ ഹിൽടോപ്പിലെ സബ് സ്റ്റേഷന് സമീപമുള്ള ടവറിലേക്ക് എത്തിക്കാനാകും. വനംവകുപ്പിന്റെ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് റോപ് വേയുടെ പമ്പാ സ്റ്റേഷൻ വരുന്നത്. റോപ് വേ കടന്നുപോകുന്ന പമ്പാ നദിയുടെ മറുകര പെരിയാർ ടൈഗർ റിസർവ് വനമേഖലയാണ്. റോപ് വേ നിർമ്മാണത്തിന്റെ ഭാഗമായി വനംവകുപ്പ് സ്ഥലപരിശോധന പൂർത്തിയാക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനും സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിനും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സമയബന്ധിതമായി അന്തിമ അനുമതി നൽകുമെന്നാണ് സൂചന. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമാണ് റോപ് വേ.

തി​രു.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെകാ​ലാ​വ​ധി മൂ​ന്ന് ​വ​ർ​ഷ​മാ​ക്കി​യേ​ക്കും

ടി.​എ​സ് ​സ​ന​ൽ​കു​മാർ

പ​ത്ത​നം​തി​ട്ട​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​പി.​എ​സ് .​ ​പ്ര​ശാ​ന്ത് ,​ ​അം​ഗം​ ​അ​ഡ്വ.​ ​എ.​അ​ജി​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​കാ​ലാ​വ​ധി​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​നീ​ട്ടി​ന​ൽ​കാ​നും,​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​യ​ ​ബോ​ർ​ഡ് ​അം​ഗം​ ​ജി.​സു​ന്ദ​രേ​ശ​ന് ​പ​ക​രം​ ​ചെ​ങ്ങ​ന്നൂ​ർ​ ​സ്വ​ദേ​ശി​ ​അ​ഡ്വ.​ ​സ​ന്തോ​ഷ് ​കു​മാ​റി​നെ​ ​നി​യ​മി​ക്കാ​നും​ ​സ​ർ​ക്കാ​ർ​ ​ആ​ലോ​ച​ന.​ ​സി.​പി.​എം​ ​ഏ​രി​യാ​ക​മ്മി​റ്റി​ ​അം​ഗം,​ ​പേ​രി​ശേ​രി​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ,​പി.​കെ.​എ​സ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​ന്തോ​ഷ് ​കു​മാ​ർ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​നു​മാ​യി​ ​ഏ​റെ​ ​അ​ടു​പ്പ​മു​ള്ള​യാ​ളാ​ണ്.​പു​ലി​യൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​അം​ഗ​മാ​ണ്. ര​ണ്ടു​ ​വ​ർ​ഷ​മാ​ണ് ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​കാ​ലാ​വ​ധി.​ ​അ​ടു​ത്ത​ ​തീ​ർ​ത്ഥാ​ട​ന​ ​കാ​ലം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​ ​മു​മ്പ് ​നി​ല​വി​ലു​ള്ള​ ​അം​ഗ​ങ്ങ​ളു​ടെ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കും.​ ​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ് ​എം.​ആ​ർ​ ​മു​ര​ളി​ക്ക് ​കാ​ലാ​വ​ധി​ ​നീ​ട്ടി​ന​ൽ​കി​യ​ ​മാ​തൃ​ക​യി​ൽ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​നാ​ണ് ​സാ​ദ്ധ്യ​ത. മു​ൻ​ ​വ​ർ​ഷ​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​പ​രാ​തി​ ​ര​ഹി​ത​വും​ ​സം​തൃ​പ്ത​വു​മാ​യ​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ന​കാ​ലം​ ​ഒ​രു​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തും​ ​വ​രു​മാ​ന​ത്തി​ൽ​ ​വ​ൻ​ ​വ​ർ​ദ്ധ​ന​വ് ​ഉ​ണ്ടാ​യ​തും​ ​ബോ​ർ​ഡി​നൊ​പ്പം​ ​സ​ർ​ക്കാ​രി​നും​ ​നേ​ട്ട​മാ​യി.​ ​ഇ​വ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​കാ​ലാ​വ​ധി​ ​നീ​ട്ടാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.